കൊച്ചി: സിദ്ദിഖിന്റെ ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ടീസര്‍ ഇറങ്ങി. മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയാണ് നായിക. അച്ഛന്‍ മകന്‍ ബന്ധത്തിലെ സ്‌നേഹോഷ്മളതയും ആര്‍ദ്രതയും ഇഴചേര്‍ത്ത് ഒരു ഫാമിലി എന്റര്‍ടെയിനര്‍ എന്ന ലേബലിലാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍ വരുന്നത്. നയന്‍താരയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാവുകയാണ് ഭാസ്‌കര്‍ ദി റാസ്‌കല്‍. കോമഡിക്കും കഥയ്ക്കും തുല്യപ്രാധാന്യമുള്ള സിനിമയില്‍ മലയാളത്തിലെ മികച്ച താരനിര തന്നെ വേഷമിടുന്നു.
ദീപക് ദേവ് ആണ് സംഗീതം. ചിത്രത്തിന്റെ ഷുട്ടിങ് പൂര്‍ത്തിയായി. ഏപ്രില്‍ 12ന് ചിത്രം റിലീസ് ചെയ്യും. സിദ്ധിക്ക് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സാജു നവോദയ, ചാലിപാല, മാസ്റ്റര്‍ സനൂപ്, ദേവി അജിത്ത്, ബേബി അനിഘ തുടങ്ങിയവരും അഭിനയിക്കുന്നു. ആന്റോജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ എത്തുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ചാഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് ഉലക നാഥനാണ്. കലാസംവിധാനം മണിസുചിത്ര, ജോസഫ് നെല്ലിക്കല്‍