Don't Miss WOLF'S EYE

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പോലീസ്. കൃത്യത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചു. വീട്ടിലെ പൂജാമുറിയില്‍ നിന്നു ലഭിച്ച ബുക്കില്‍ നിന്നാണ് കുടുംബത്തിലെ അംഗങ്ങളില്‍ ആരൊക്കെയോ ദുര്‍മന്ത്രവാദത്തിന് അടിപ്പെട്ടിരുന്നെന്ന് മനസ്സിലാക്കിയത്. 2017 മുതല്‍ ഈ ബുക്കില്‍ ചില കാര്യങ്ങള്‍ എഴുതിയിരുന്നു. ഇതില്‍ പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

11 പേരും ഒരുമിച്ച് തൂങ്ങിയാല്‍ കുടുംബത്തിന് ഐശ്വര്യം വരുമെന്നാണ് വിശ്വസിച്ചത്. കുടുംബത്തിലെ അംഗങ്ങളില്‍ ആരോ മൂന്നു പേര്‍ ഇതില്‍ തീവ്രമായി വിശ്വസിച്ചിരുന്നെന്നും കൃത്യത്തിന് മുന്‍പ് ധൈര്യം ലഭിക്കാന്‍ പ്രത്യേക ലഹരി ഭക്ഷണത്തില്‍ കലര്‍ത്തി ഉപയോഗിച്ചിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ബുക്കില്‍ എഴുതിയിരിക്കുന്നതനുസരിച്ച് മൃതദേഹങ്ങളുടെ വായ് മൂടുകയും കൈകെട്ടുകയും ചെയ്തിരുന്നു. നാലു മൃതദേഹങ്ങളുടെ തല താഴെയ്ക്കും ബാക്കിയുള്ളവ മുകളിലേയ്ക്കും നില്‍ക്കണമെന്ന് പ്രത്യേകം എഴുതിയിരുന്നു. എല്ലാവരും ഒരേ സമയം സ്റ്റൂളില്‍ കയറി നിന്ന ശേഷം കുടുംബാംഗമായ ലളിത ഭാട്ടിയയുടെ നിര്‍ദേശ പ്രകാരം ചാടണമെന്നുമുണ്ടായിരുന്നു. ഇത് നടക്കില്ലെന്നുള്ളതുകൊണ്ടാകാം തല്‍പരരായ അംഗങ്ങള്‍ ബാക്കിയുള്ളവരുടെ കഴുത്ത് ഞെരിച്ചതെന്നും പോലീസ് സംശയിക്കുന്നു.

ഭാട്ടിയ കുടുംബം തീവ്ര വിശ്വാസികളായിരുന്നെന്ന് മുന്‍ വേലക്കാരി മൊഴി നല്‍കി. വീട്ടില്‍ എപ്പോഴും മതപരമായ ചടങ്ങുകള്‍ നടത്തിയിരുന്നെന്നും ഇതില്‍ എന്തെങ്കിലും ചെറിയ പിഴവു വന്നാല്‍ പോലും അംഗങ്ങള്‍ മാനസിക നില തെറ്റിയവരെപ്പോലെ പെരുമാറിയിരുന്നെന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ആള്‍ക്കാരെ വലയിലാക്കുന്ന സംഘങ്ങള്‍ സജീവമായുണ്ടെന്നും പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. ഒരു മന്ത്രവാദത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ മരിച്ചു കഴിഞ്ഞാല്‍ ജീവന്‍ തിരിച്ചു കിട്ടി സന്തോഷകരമായി വീണ്ടും ജീവിക്കാനാവുമെന്ന് ഇവര്‍ വിശ്വസിച്ചതായും കരുതുന്നു.

പ്രദേശത്ത് ഏറ്റവും സന്തോഷത്തോടെ ജീവിച്ചിരുന്ന കുടുംബമാണ് ഭാട്ടിയ കുടുംബം. തലേന്നു രാത്രിയും ഏറെ സന്തോഷത്തോടെ ഇവരെ സമീപവാസികള്‍ കണ്ടിരുന്നു. കുടുംബത്തില്‍ അടുത്തു തന്നെ ഒരു വിവാഹം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ മഹാദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77) യുടെ മൃതദേഹമാണ് കഴുത്തു ഞെരിച്ച നിലയില്‍ തറയില്‍ കിടന്നത്. ഇവരുടെ മകള്‍ പ്രതിഭ(57) ആണ്‍മക്കളായ ഭവ്‌നേഷ്(50) ലളിത് ഭാട്ടിയ(45) ഭവ്‌നേഷിന്റെ ഭാര്യ സവിത (48) ഇവരുടെ മക്കളായ മീനു(23) നിധി(25) ധ്രുവ്(15) ലളിതിന്റെ ഭാര്യ ടിന(42) മകള്‍ ശിവം, പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഇവയ്ക്കു സമീപത്തു നിന്ന് ഏതാനും കുറിപ്പുകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്നതു പ്രകാരണമാണു മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയിരിക്കുന്നത്. ചില പ്രത്യേകതരം എഴുത്തും മറ്റും ഇതില്‍ കണ്ടതോടെയാണു സംശയം ദുര്‍മന്ത്രവാദത്തിലേക്കു മാറിയതെന്നു പൊലീസ് പറഞ്ഞു.

Related posts

കാമുകനൊപ്പം ജീവിക്കാൻ വീട്ടുകാരെ വേണ്ടെന്ന് വച്ചു; കോളേജ് മാനേജ്മെന്റിന്റെ പീഡനം സഹിക്കാനാകാതെ നാട്ടിലെത്തി ഒരുമിച്ച് ജീവിക്കാൻ തുടങ്ങി: കാമുകൻ കഞ്ചാവിന് അടിമയെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ക്രൂര മർദ്ദന മുറകളും… ഒടുവിൽ

വാട്സ്ആപ്പില്‍ വീഡിയോ കോളിംഗ് കാത്തിരുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; വാട്സ്ആപ്പില്‍ വീഡിയോ കോളിംഗായി

subeditor

അവര്‍ ഒളിപ്പിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ; ഉടന്‍ പൊക്കും , പോലീസ് വിടില്ല

ഭൂമിക്കു സമാനമായ രൂപസാദൃശ്യമുള്ള പുതിയൊരു ഗ്രഹം കണ്ടെത്തി; ഭൂമിയിൽ നിന്ന് 150 പ്രകാശവർഷം അകലെ

subeditor

സുനിക്കുട്ടന്‍ കാവ്യയുടെ ഡ്രൈവറോ; ദിലീപിന് പിന്നാലെ കാവ്യയും കുരുക്കിലാകുമോ?

പൊതുവേദിയില്‍ സാരി വലിച്ചു കീറി മഞ്ജു വാര്യര്‍.. ഞെട്ടലോടെ പ്രേക്ഷകര്‍

കോടികള്‍ അമ്മാനമാടിയ ആള്‍ദൈവത്തിന് തോട്ടപ്പണി; കിട്ടുന്നത് 40 രൂപ

pravasishabdam news

വേനല്‍ ശക്തമാകുന്നു , കേരളത്തില്‍ തീപിടുത്ത ഭീഷണി വര്‍ധിക്കുന്നു

വീട്ടില്‍ കയറിയ ഉടനെ മര്‍ദ്ദിക്കുകയായിരുന്നു; അമ്മയെ തിരിച്ചു തല്ലിയെന്ന വാദം തെറ്റെന്നും കനകദുര്‍ഗ

ഫസ്റ്റ് ഷോയിൽ മോഹൻലാൽ സിനിമ പ്രദർശിപ്പിക്കുമ്പോൾ സിസിടിവി ദൃശ്യങ്ങളിൽ ഞങ്ങൾ കണ്ടത് വാക്കുകള്‍കൊണ്ട് പറയാന്‍ സാധിക്കാത്ത ക്രൂരമായ പീഡനം ;തീയേറ്റര്‍ ഉടമ സതീഷ്

കണ്ടൽ കാടുകളാൽ മൂടിയ പ്രദേശത്ത് ഉദയനും ഉമേഷും പീഡനത്തിനിരയാക്കിയത് നിരവധി കുട്ടികളെയും സ്ത്രീകളെയും

കേരളത്തിന്റെ ഭാഗ്യദേവത ബംഗാളിയെ കടാക്ഷിച്ചു; കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് സമ്മാനമടിച്ചത് 65 ലക്ഷം!

പാമ്പ് കടിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് എന്ത്? പുതിയ അതിഥികളെ കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ

ആശുപത്രിയില്‍ നടത്തിയ ചേലാകര്‍മത്തില്‍ ജനനേന്ദ്രിയത്തിന് മുറിവ്

കല്യാണം രാവിലെ ഗുരുവായൂരില്‍; സദ്യ ഉച്ചയ്ക്ക് മൈസൂരുവില്‍

സ്വാമിക്കൊപ്പം ആ രാത്രി സഹായി അയ്യപ്പനും പെൺകുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നു, ഇയാൾ ഒളിവിൽ

subeditor

സര്‍ജറിക്കു വേണ്ടി എക്‌സറേ എടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി ; കാരണം

pravasishabdam online sub editor

ഹരീഷ് സാൽവെയുടെ ഉച്ചയൂണിനു ബിൽ രണ്ടു ലക്ഷം, ഞെട്ടൽ മാറാതെ പിണറായി വിജയനും പാർട്ടിക്കാരും

subeditor