ഭാവനക്കെതിരെ നടന്ന ആക്രമണത്തിൽ ഒരു നടിക്ക് പങ്കുണ്ടെന്ന് ഭാവനയുടെ ബന്ധുക്കൾ

കൊച്ചി:ഭാവനക്കെതിരെ ഉണ്ടായ ആക്രമണത്തിൽ നിർണായ വഴിത്തിരിവ്.സംഭവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സൂപ്പർസ്റ്റാറിന് ബന്ധമില്ലെന്നും എന്നാൽ ഒരു നടിയെ സംശയമുണ്ടെന്നും ബന്ധുക്കൾ.സംഭവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങളിൽ പലതും അവാസ്തവമാണെന്നും ഭാവനയുടെ ബന്ധുക്കൾ
പ്രതികരിച്ചു.കേസ് ഒരു കാരണവശാലും പിൻവലിക്കില്ല.

ചെമ്പുക്കാവിലെ ശിവൻ എന്നൊരാളായിരുന്നു ആദ്യം വാഹനത്തിന്റെ ഡ്രൈവർ.അടുത്ത ദിവസമാണ് ശിവൻ മാറിയത്.ശിവൻ പോയതോടെയാണ് പുതിയ ഡ്രൈവറെ കണ്ടെത്തിയത്.പ്രമുഖ നടന് ഈ സംഭവുമായി യാതൊരു വിധ പങ്കുമില്ല.എന്നാൽ ഒരു നടിക്ക് ഇതിൽ പങ്കുള്ളുതായി സംശയമുണ്ടെന്നും ബന്ധുക്കൾപറഞ്ഞു.എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ കുടുംബാംഗങ്ങൾ തയ്യാറായില്ല.വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും അഴർ വ്യക്തമാക്കി.ഭാവനക്കെതിരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ വന്ന ചില വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഭാവനയുടെ ബന്ധുക്കൾ

Loading...