ഭാവനയെ ആക്രമിച്ച വിജീഷ് കതിരൂർ മനോജ് വധക്കേസ് പ്രതിയുടെ സഹോദരൻ

കൊച്ചി:യുവ നടി ഭാവനയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന വിജീഷ് ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിലെ പ്രതിയുടെ സഹോദരനെന്നു പോലീസ്.മനോജ് വധക്കേസിൽ ഗൂഢാലോചനയിൽ കേസ്സുള്ള സജിലേഷിന്റെ സഹോദരനാണ് വിജീഷ്.നടി പോലീസിൽ പരാതി നൽകിയതിനുശേഷം വിജീഷ് ഒളിവിലാണ്.കഴിഞ്ഞ ദിവസം പോലീസ് കതിരൂർ,മാഹി തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിയും വിജീഷുമാണ് അറസ്റ്റിലാകാൻ ഉള്ളത്.ഇതിനിടെ ബിജെപി നേതാവന്റെ ആരോപണം ശരിവെയ്ക്കുന്ന രീതിയിലാണ് കേസ് അന്വേഷണം.നടിയെ ആക്രമിച്ചതിൽ സിപിഎമ്മിന്റെ കണ്ണൂർ ലോബിക്ക് പങ്കുണ്ടോ എന്ന കാര്യവും സംശയത്തിന്റെ നിഴലിലാണ്.കേസിന്റെ ആദ്യം മുതലെ ഇടതുപക്ഷ നേതാവിന്റെ മക്കളുടെ പേരിൽ ആരോപണം വന്നിരുന്നു,