വിവാഹത്തെ പ്രതിസന്ധിയിലാക്കിയ സംഭവം വെളിപ്പെടുത്തി ഭാവനയുടെ സഹോദരൻ

ഭാവനയുടെ വിവാഹം പ്രതിസന്ധിയിലാക്കിയ സംഭവം തുറന്ന് പറഞ്ഞ് സഹോദരൻ ജയദേവ് പറഞ്ഞു. ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും ഉണ്ടാകും, അതിന് അമിത പ്രാധാന്യം ഞങ്ങള്‍ കൊടുക്കാറില്ല. കാരണം സ്വയം ജീവിതം കരുപ്പിടിപ്പിച്ചവരാണ് ഞങ്ങള്‍ രണ്ടുപേരും. അതുകൊണ്ട് പ്രശ്നങ്ങളില്‍ പതറാറില്ല. അങ്ങനെ ഏറെ വിഷമങ്ങള്‍ക്കു ശേഷം കല്യാണ നാളെത്തി. ആര്‍ഭാടം കുറച്ച്‌ എന്നാല്‍ ആവശ്യമായ ചെലവ് ചെയ്ത് ആണ് കല്യാണം നടത്തിയത്. കാത്തിയുടെ കല്യാണത്തിന് വിഷമത്തെക്കാള്‍ എനിക്ക് ആശ്വാസമാണ് തോന്നിയത്. കാരണം അതെന്റെ വലിയ ഉത്തരവാദിത്തമായിരുന്നു. നവീനുമായുള്ള വിവാഹ സമയത്ത് അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധികളെക്കുറിച്ച്‌ നടി ഭാവനയുടെ സഹോദരന്‍ ജയദേവ് പറയുന്നു.

പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഭാവനയും ജയദേവും വിവാഹ സമയത്ത് നേരിട്ട അപ്രതീക്ഷിത പ്രതിസന്ധികള്‍ പങ്കുവച്ചത്…’നവീനുമായുള്ള പ്രണയം അവള്‍ എന്നോടാണ് ആദ്യം പറഞ്ഞത്. സൗമ്യനായ നവീനെ എനിക്കും ഇഷ്ടപ്പെട്ടു. കല്യാണം നിശ്ചയിച്ച സമയത്താണ് ഞങ്ങളുടെ അച്ഛന്‍ മ രിക്കുന്നത്. അതോടെ ഞങ്ങളാകെ വിഷമത്തില്‍ പെട്ടു. താങ്ങും തണലുമായിരുന്ന അച്ഛനെയാണ് പ്രതീക്ഷിക്കാതെ, അതും വിവാഹം അടുത്ത സമയത്ത് നഷ്ടപ്പെട്ടത്. അതോടെ എന്റെ ഉത്തരവാദിത്തം കൂടി. അച്ഛന്റെ മരണത്തില്‍ നിന്നും ഞാനും കാത്തിയും ഒരു വിധം കയറിവന്നപ്പോഴേക്കും നവീന്റെ അമ്മ മരിച്ചു. വിവാഹം വീണ്ടും നീട്ടിവയ്ക്കേണ്ടി വന്നു. ഞാന്‍ ശരിക്കും ടെന്‍ഷനിലായി. പിന്നെയും പല വിധ പ്രശ്നങ്ങള്‍. പ്രതിസന്ധികളിലെല്ലാം കാത്തിയും ഞാനും ധൈര്യപൂര്‍വം പിടിച്ചു നിന്നു. മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ മലയാള സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ്.

Loading...