ഭവാനിയുടെ ഇതിഹാസം: കഞ്ചാവ് പിടിച്ചപ്പോൾ ആറ്റിൽ ചാടി മുങ്ങി..എന്നിട്ടും പോലീസ് പൊക്കി

വെഞ്ഞാറമൂട്: സ്കൂളിൽ കുട്ടികൾക്ക് കഞ്ചാവ്‌ കൊടുക്കുന്ന മധുര തിരുവമ്പാംകുളം കൃഷ്ണപുരം കര്‍പ്പകവല്ലി തെരുവില്‍ ഭവാനി(22) ശരിക്കും പഠിച്ച അധോലോകമാണ്‌. പോലീസ് പിടിച്ചപ്പോൾ കുതറി ഓടി ആറ്റിലേക്ക് എടുത്തു ചാടി.കൂടെ ഉണ്ടായിരുന്ന പുരുഷന്മാരും ആറ്റിലേക്ക് ചാടി.നാട്ടുകാര്‍ ഓടി എത്തും മുമ്പേ പുരുഷന്മാർ നീന്തി അക്കരെകയറി രക്ഷപ്പെട്ടു. ഭവാനി നീന്തി യിട്ടും അക്കരെ എത്തിയില്ല. പോലീസ് വെള്ളത്തിൽ ചാടി ഇവരേ പിടികൂടുകയായിരുന്നു.

ഇവരുടെ കൈവശത്തു നിന്നും നിരവധി എടിഎം കാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കാര്‍ഡ് കഴിഞ്ഞ ദിവസം 3500 രൂപയും പഴ്‌സുമായി നഷ്ടപ്പെട്ട കാട്ടാക്കട സ്വദേശിനിയുടേതാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഭവാനിയെക്കുറിച്ച് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സംഘത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും മേഖലയില്‍ ലഹരി വില്‍പ്പനയുള്ളവരെയും മോഷണ വസ്തുക്കള്‍ വാങ്ങുന്നവരെയും കണ്ടെത്തണമെന്നും വിവിധ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Loading...