പ്രഗ്യാ സിംഗ് ഠാക്കൂറിന്​ വിഷപദാര്‍ഥം അടങ്ങിയ ഭീഷണിക്കത്ത്​​…

ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂറിന്റെ വീട്ടില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കത്ത് കണ്ടെത്തി. ഉറുദുവില്‍ എഴുതിയ കത്തിനൊപ്പം വിഷ രാസപദാര്‍ത്ഥവും ഉണ്ടായിരുന്നു. പ്രഗ്യ സിംഗിന്റെ വീട്ടിലുള്ള ജോലിക്കാരാണ് കത്ത് ആദ്യം കാണുന്നത്.ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോ​ഗസ്ഥര്‍ക്കും ഫൊറന്‍സിക് വിദ​ഗ്ധര്‍ക്കുമൊപ്പം ഭോപ്പാല്‍ പോലീസ് പ്ര​ഗ്യ സിംഗിന്‍റെ വീട്ടിലെത്തി. വീടും പരിസരവും പരിശോധിച്ച ശേഷം കത്തും പൊടിയും പോലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി. കവറിലുള്ള പൊടി സ്പര്‍ശിച്ചതോടെ കൈയില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതായി എം.പിയുടെ സഹായി പറഞ്ഞു. ഈ കെമിക്കല്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്​ സയന്‍സ്​ ലബോറട്ടറിയിലേക്ക്​ അയച്ചതായി പോലീസ്​ പറഞ്ഞു.

ഇതുസംബന്ധിച്ച് ഭോപ്പാല്‍ പോലീസില്‍ എംപി പരാതി നല്‍കി. അന്വേഷണത്തിനെത്തിയ പോലീസ് 3-4 കവറുകള്‍ എംപിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. പ്രഗ്യ സിംഗ് ഠാക്കൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ളതാണ് കത്ത്. ചിത്രങ്ങളുടെ മുകളില്‍ കുറുകെ വരഞ്ഞിട്ടുണ്ട്. എംപിയുടെ പരാതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഭോപ്പാല്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഇര്‍ഷാദ് വാലി അറിയിച്ചു.

Loading...

എംപി പ്രഗ്യ സിംഗ് ഠാക്കൂറിന് തപാലില്‍ ലഭിച്ച ജീവന് ഭീഷണിയുണര്‍ത്തുന്ന ഹാനികരമായ രാസപദാര്‍ഥമടങ്ങിയ കവര്‍ എന്ന കുറിപ്പോടെ തവിട്ടുനിറത്തിലുളള ഒരു കവറിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തനിക്ക്​ നേരത്തെയും ഭീഷണികത്തുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പൊലീസ്​ കേസെടുത്തില്ലെന്നും പ്രജ്ഞ സിങ്​ പറഞ്ഞു. രാസപദാര്‍ഥങ്ങളടങ്ങിയ കവര്‍ അയച്ചത്​ തന്നെ അപകടപ്പെടുത്താണ്​. ഇതിന്​ പിന്നില്‍ ദേശവിരുദ്ധരുടെ ഗൂഢാലോചനയുണ്ടെന്നും പ്രജ്ഞ സിങ്​ ഠാക്കുര്‍ ആരോപിച്ചു. ചിലപ്പോള്‍ തീവ്രവാദികളായിരിക്കാം ഈ കത്തയച്ചിരിക്കുന്നത്. എന്നാല്‍, താന്‍ ഇത്തരം ഭീഷണിയില്‍ ഭയപ്പെടാന്‍ പോകുന്നില്ല എന്ന് പ്രഗ്യാ സിം​ഗ് പറഞ്ഞു.

മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ പോലീസിനെ സമീപിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് പ്രഗ്യാ സിങ് ഭോപ്പാലിലെ കമല നെഹ്റു പോലീസ് സ്റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

അതേസമയം പ്രഗ്യാ സിങിന്റെ പരാതിയില്‍ കേസെടുത്തോ എന്ന ചോദ്യത്തിന് പ്രഗ്യാ സിങ്ങുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു അഡീഷണല്‍ പോലീസ് സൂപ്രണ്ട് സഞ്ജയ് സാഹുവിന്റെ പ്രതികരണം. എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് സൂചന.

മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിളിച്ചതിനെ തുടര്‍ന്നാണ് ബയോറ എംഎല്‍എ ഗോവര്‍ധന്‍ ദാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്.പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്‍ധന്‍ ധാംഗിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെ അദ്ദേഹം പിന്നീട് മാപ്പുപറയുകയും ചെയ്തു