social Media

ഓരോ ചിത്രവും ക്യാമറയില്‍ പകര്‍ത്തുമ്പോഴും അവര്‍ക്ക് ജീവനുണ്ടാകണേ.. എന്നായിരുന്നു പ്രാര്‍ത്ഥന..! കണ്ണ് നനയിച്ച് ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ്….

കേരളം ദുരന്തമുഖത്ത് നില്‍ക്കുകയാണ്. നിരവധി ജീവനുകള്‍ നമുക്ക് മുന്നിലൂടെ ഒഴുകിപ്പോയി. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഉദ്യോഗസ്ഥര്‍ ആളുകളെ രക്ഷിക്കുന്നു.

ദുരന്തമുഖത്തെ ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍ തന്റെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറുടെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ നൊമ്പരക്കുറിപ്പായി.

ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം …..

വ്യാഴഴ്ച്ച രാവിലെ 4. 30 ന് ആണ് ആദ്യത്തെ കോൾ. അടിമാലിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ആദ്യം സാധാരണ മണ്ണിടിച്ചിൽ ആയിരിക്കും എന്ന് കരുതി വീണ്ടും കിടന്നു. കനത്ത മഴയുടെ ശബ്ദത്തിനു മുകളിലായി വീണ്ടും ഫോണിന്റെ ശബ്ദം. ഒരു കുടുംബത്തിലെ മൂന്നുപേര് മണ്ണിന്റെ അടിയിൽ.പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല. ബ്യുറോ ചീഫ് ജോൺസൺ സാറിനെ വിളിച്ചു. ഒന്നും നോക്കണ്ട ഇപ്പോൾ തന്നെ പുറപ്പെടാൻ നിർദ്ദേശം. മനസിൽ ഇടുക്കി ഡാം തുറക്കുമോ എന്ന ആശങ്കയും അടിമാലിയിൽ എന്താണ് സംഭവിച്ചത് എന്ന ചിന്തയോടും കൂടി അതിരാവിലെ അടിമാലിയിലേക്ക്. പോകുന്നതിനു മുൻപായി തൊടുപുഴ എസ് ഐ വിഷ്ണു സാറിന്റെ നിർദ്ദേശം. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ട് സൂക്ഷിക്കണം.നിസാം ചേട്ടൻ മറ്റൊന്നും നോക്കാതെ ഞാൻ വിചാരിച്ച സമയത്തിന് മുൻപായി അടിമാലിയിൽ എത്തിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നിറുത്താതെ പെയ്യുന്ന മഴയുടെ രൗദ്ര ഭാവത്തിനു ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഐസുപോലെ തണുത്ത വെള്ളത്തിലൂടെ സംഭവസ്ഥലതെക്ക്‌ ഓടി ചെല്ലുമ്പോൾ തൊടുപുഴയിലെ പരിചയമുള്ള ഒത്തിരി പോലീസ് മുഖങ്ങൾ. അരയ്‌ക്കൊപ്പം തണുത്ത ചെളിയിൽ അവർ തിരയുന്നു ജീവനുള്ള മുഖങ്ങൾക്കു വേണ്ടി. ഒത്തിരി താമസമുണ്ടായില്ല ആദ്യം ഒരാളെ കിട്ടി. ജീവനുണ്ടായിരിക്കണേ എന്ന പ്രാർത്ഥനയോടെ ക്യാമറയിൽ പകർത്തുന്നതിനിടയ്ക്കു വീണ്ടും ഒരാളെ കൂടി കിട്ടി.അതും ക്യാമറക്കുള്ളിലാക്കി നിൽക്കുമ്പോൾ ഒരു ശബ്ദം… അങ്ങോട്ട്‌ തിരിഞ്ഞു നോക്കുമ്പോൾ ഹൃദയത്തിൽ തട്ടുന്ന കാഴ്ച്ച. മണ്ണിൽ പുതഞ്ഞു കിടന്ന ഒരു കുഞ്ഞു ശരീരം തന്റെ മാറോടു ചേർത്തുപിടിച്ചു ഒരു ഫയർഫോഴ്സ് ഉദോഗസ്ഥൻ. ആ മുഖത്തെ ഭയപ്പാടിന്റെ അർത്ഥം ഇപ്പോഴും മനസിലാകുന്നില്ല. താൻ ചേർത്തു പിടിച്ചിരിക്കുന്ന ആ പിഞ്ചുശരീരത്തിൽ ഒരു തുള്ളി ജീവൻ ബാക്കിയുണ്ടോ എന്ന ഭയം ആയിരിക്കാം. പകുതിയോളം ചെളിയിൽ പുതഞ്ഞു നിന്നിട്ടും കാലൊന്നു ഇടറാതെ അദ്ദേഹം ആ മാലാഖ കുഞ്ഞിനെ ആംബുലൻസിൽ എത്തിച്ചു. ഇതിനിടയിൽ പല തവണ എന്റെ ക്യാമറ ട്രിഗർ പ്രസ് ആയി.. വീണ്ടും ഒരു കുഞ്ഞു ശരീരം കൂടി മണ്ണിനടിയിൽ നിന്നും അവർ കണ്ടെടുത്തു. കനത്ത മഴയിൽ ബാപ്പയുടെയും ഉമ്മയുടെയും ചൂട് പറ്റി കിടന്നുറങ്ങിയ അവർ തണുത്തുറഞ്ഞ മണ്ണിനടിയിൽ. ആ ചിത്രങ്ങളുമായി അടിമാലി ടൗണിൽ വരുമ്പോൾ അടുത്ത ഫോൺ കോൾ. ഇടുക്കി ഡാം തുറക്കുന്നു.. ചരിത്ര പ്രധാനമായ ചിത്രം എടുക്കുമ്പോഴും മനസ്സിൽ ആ കുഞ്ഞു മുഖങ്ങൾ മാത്രം….

Related posts

ഗോവിന്ദ ചാമി പോലെ ഒരുവനെ, അല്ലേൽ നിര്ഭയയുടെ ഘാതകരെ, മാസങ്ങൾ പോലും ആയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നവരെ ഇങ്ങനെ തല്ലിക്കൊല്ലാൻ ആരുമുണ്ടായിരുന്നില്ല…;കലാ ഷിബു പറയുന്നു

ദിവസം പത്ത് മിനിട്ട് 5000 പ്രവര്‍ത്തകര്‍ കണ്ടാല്‍ ചാനല്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതെത്തും; പീപ്പിള്‍സ് ചാനലിനെ മുന്നിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നെട്ടോട്ടം

subeditor10

മരിച്ചുപോയ കുഞ്ഞനിയത്തിക്ക് വേണ്ടി ഗാനം ആലപിച്ച് നാല് വയസുകാരന്‍; കണ്ണുകളെ ഈറനണയിച്ച് വീഡിയോ വൈറലാവുന്നു

സീരിയലിനെയും തന്റെ കഥാപാത്രത്തെയും ട്രോളുന്നവരോട് നടി ഗായത്രി പറയുന്നു

കെ ആര്‍ മീര-വി ടി ബല്‍റാം ഫേസ്ബുക്ക് പോര്, ഒടുവില്‍ ബല്‍റാമിന് കുരുക്ക്, പോലീസ് കേസ്

subeditor10

പെട്രോള്‍ വില മോദി 50 രൂപയാക്കും.. കമ്മികളെയും സുഡാപ്പികളെയും വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

ഫേസ്ബുക്കില്‍ കമന്റിട്ട യുവാവിന് ജിലു ജോസഫിന്റെ കിടിലന്‍ മറുപടി

കലാകാരന്‍മാരോട് നിര്‍ദ്ദേശങ്ങളുമായി മുരളി തുമ്മരുകുടി

കിട്ടിയത് ദേശീയ പുരസ്‌കാരമാണ്; ആര് നല്‍കിയാലും ദേശീയ ബഹുമതിയുടെ മാറ്റ് കുറയുന്നില്ല – ബാലചന്ദ്രമേനോന്‍

subeditor12

നല്ലവരായ ആ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊടുക്കാം ഒരു സല്യൂട്ട്; പെണ്‍കുട്ടിയെ പെരുവഴിയില്‍ തനിച്ചാക്കാതെ കാവല്‍ നിന്ന ജീവനക്കാര്‍; വൈറലായ ഒരു കുറിപ്പ്

subeditor12

പീഡിതര്‍ക്കും ഫേസ് ബുക്ക് സഹായം: ബഹ്റിനില്‍ പീഡനത്തിനിരയായ യുവതിയെ ഫേസ്ബുക്ക് രക്ഷിച്ചു

subeditor

ഫുട്ബോളിലെ ഗോൾ പോലെ യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ കണക്ക് പെരുകുമ്പോൾ ഞാൻ പുളകം കൊണ്ടിരുന്നു, യുദ്ധകാലത്തെ നാട്ടിൻപുറ ഓർമകൾ

മലര്‍ന്ന് കെടന്ന് കൊടുക്കുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇങ്ങനെയൊക്കെ ഉണ്ടാവുമെന്ന് ;യുവതിയുടെ കുറിപ്പ് വൈറലാകുന്നു

യുവാവിന്റെ മരണവാര്‍ത്ത എന്റെ ഉറക്കം കെടുത്തുന്നു : നിങ്ങള്‍ക്കു പരസ്പരം വെട്ടി ചാവുന്നത് നിര്‍ത്തി സ്‌നേഹിച്ചു ജീവിച്ചുകൂടെ ടോവിനോ

ഭയക്കേണ്ട കാര്യമില്ല, ഈ കൊടുംങ്കാറ്റ് കേരളത്തിലേക്ക് എത്തില്ല; കാലവസ്ഥ വിദഗ്ധന്‍ മുരളി തുമ്മരുകുടി പറയുന്നു

subeditor12

ആമസോണിലൂടെയും ഫ്‌ലിപ്കാർട്ടിലൂടെയും തട്ടിപ്പ് നടത്തിയ സഹോദരങ്ങൾ പിടിയിൽ

subeditor

അധാർ വിവരങ്ങൾ ചോർന്നാലോ നഷ്ടപെട്ടാലോ ഉണ്ടാകുന്ന അപകടങ്ങൾ

subeditor

ഫഹദിന് നസ്റിയയുടെ പിറന്നാൾ സമ്മാനം ഇങ്ങനെ