കൊച്ചി: ലോകം മുഴുവന്‍ ഭീതിയില്‍ ആഴ്ത്തിയിരിക്കുകയാണ് കൊറോണ വൈറസ് അധവ കോവിഡ് 19. ഇന്ത്യയിലും രോഗ ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനനകമായ വര്‍ധനവാണ് ഉണ്ടാകുന്നത്. കോവിഡ് പടര്‍ന്ന് പിടിക്കുന്നതിനിടെ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ് ഫേസ്ബുക്കി പങ്കുവെച്ച കുറിപ്പാണ് വൈറല്‍ ആകുന്നത്. കോവിഡ് ദൈവത്തിന്റെ അവസാന മുന്നറിയിപ്പാണ് എന്ന് ബിബിന്‍ ജോര്‍ ജ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ദൈവത്തിന്റെ പേരില്‍ അടി കൂടുന്നവര്‍ക്കുളള അവസാന മുന്നറിയിപ്പാണിത്. മനുഷ്യരെ ഒന്നിപ്പിക്കാന്‍ ദൈവം രണ്ട് പ്രളയവും ഒരു നിപ്പയും കൊണ്ടുവന്നു എന്നും എന്നിട്ടും രക്ഷയില്ലാതെ അവസാന വഴിയാണ് കൊവിഡ് എന്നുമാണ് ബിബിന്‍ പറയുന്നത്.
ബിബിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
ദൈവത്തിന്റെ പൊളി എന്ന തലക്കെട്ടിലാണ് ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ്. വായിക്കാം:
” ഭൂമിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു. മനുഷ്യനും സ്വന്തം ആവശ്യത്തിനായി കുറച്ച് ദൈവങ്ങളേം സൃഷ്ടിച്ചു. ദൈവത്തിന്റെ പേരില്‍ പിന്നങ്ങ് അടി തുടങ്ങി. കുത്തായി…വഴക്കായി.. കത്തിക്കല്‍ ആയി. ഇതെല്ലാം കണ്ട് മടുത്ത ദൈവം ഒരു ദിവസം ഒരു തീരുമാനം എടുത്തു. ആദ്യം മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാന്‍ പ്രളയം 2 എണ്ണം സെറ്റ് ചെയ്തു.
ചീ രക്ഷ….. പ്രളയം കഴിഞ്ഞപ്പോള്‍ പിന്നേം തുടങ്ങി… ഇടി. അപ്പോള്‍ ദൈവം അവസാനത്തെ ടെക്‌നിക്ക് പുറത്തെടുത്തു. ദൈവം അനിശ്ചിതകാല സമരം ചെയ്യാന്‍ തീരുമാനിച്ചു. ചെറിയൊരു പേടിപ്പിക്കല്‍. അതുകൊണ്ടിപ്പോള്‍ ഇവിടെ, പള്ളി അടച്ചു.. അമ്ബലം അടച്ചു. ആള്‍ ദൈവങ്ങള്‍ ഓടി ഒളിച്ചു. തൊട്ടു മുത്താന്‍ ആളില്ലാതായി. മനുഷ്യനെ തിരിച്ചറിയാതിരിക്കാന്‍ മുഖത്തു മാസ്‌ക് ഇടുവിപ്പിച്ചു.
ഇപ്പോള്‍ മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. അത് കലക്കി… പൊളി സാനം…. പേടിയിതാണ്….,
മാസ്‌ക് മാറ്റുന്ന ദിവസം..??? ദൈവം പറയുന്നത്, ‘ഇത് ലാസ്റ്റ് വാണിങ്ങാന്നാ’ നന്നായാല്‍….. നന്നാവുവോ…? നന്നാവുമായിരിക്കും…. ശ്രമിക്കാം”.