59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കുമായി അമേരിക്ക

സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഓഗസ്റ്റ് രണ്ടു മുതല്‍ രാജ്യത്ത് വിലക്ക് നിലവില്‍ വരും.

അമേരിക്കൻ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍, രാജ്യത്തിനെതിരെയുള്ള ചാരവൃത്തി എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. സുരക്ഷപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യയും ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.

Loading...

മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ ആകെ പിടിച്ചുലച്ചിരുന്നു. ബൈഡന്‍ അധികാരമേറ്റത്തോടെ ഇക്കാര്യങ്ങളിൽ അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടര്‍ന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.