മത്സരാര്‍ഥികള്‍ കിടക്ക പങ്കിടണം… സൽമാന്റെ വീടിന് വൻ സുരക്ഷ

മത്സരാര്‍ഥികള്‍ പരസ്പരം കിടക്ക പങ്കിടുന്നതാണ് ടാസ്‌ക് വിവാദമായതിനെ തുടർന്ന് നടൻ സൽമാൻ ഖാന്റെ വീടിന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്.

പരിപാടിയില്‍ അടുത്തിടെ ഉള്‍പ്പെടുത്തിയ ആശയമായിരുന്നു ‘ബെഡ് ഫ്രണ്ട്‌സ് ഫോര്‍ എവർ.ബിഗ് ബോസ് സീസൺ 13ലെ പുതിയ ആശയം ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും പരിപാടി നിരോധിക്കണമെന്നാണ് ആവശ്യം.

Loading...

നേരത്തെ ബിഗ് ബോസിനെതിരേ വര്‍ഗീയ പ്രചരണം നടന്നിരുന്നു. ഷോയിലെ മത്സരാര്‍ഥികളായ മാഹിറ ശര്‍മയും അസീം റിയാസും ഒരു കിടക്കയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ എന്ന നിലയിൽ ആയിരുന്നു പ്രചരണം. പിന്നാലെ മുസ്‌ലിം പുരുഷനും ഹിന്ദു യുവതിയും കിടക്ക പങ്കിടുന്നത് ലൗ ജിഹാദാണെന്നും ഷോ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്ത് വന്നിരുന്നു.