പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ അന്തിമ യുദ്ധത്തിനായി ഒരുങ്ങുന്നതായി റിപോർട്ട്, യുദ്ധം ഏത് നിമിഷവും, പാക്കിസ്ഥാൻ തന്ത്രങ്ങൾ മെനയുന്നതായി രഹസ്യാന്വേഷണ വിഭാഗം

ന്യൂഡെൽഹി: പാക്കിസ്ഥാനിൽ ഭീകരവാദികൾ ഇന്ത്യക്കെതിരേ അന്തിമ യുദ്ധത്തിനായി ഒരുങ്ങുന്നതായി റിപോർട്ടുകൾ. ലോക ഭീകരവാദത്തിന്റെ മാതൃ ഭൂമിയായ പാക്കിസ്ഥാനിലേ ഭീകരവാദികൾ എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്‌. യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരേ ഭീകരർ ആണവായുധം ഉടൻ പ്രയോഗിക്കുമെന്നും പരമാവധി പ്രകോപനം ഉണ്ടാക്കി യുദ്ധത്തിലേക്ക് ഇന്ത്യയേ കൊണ്ടുവരാനാണ്‌ തന്ത്രമെന്നും വിലയിരുത്തുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും, റോയും നല്കിയ സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇന്ത്യ കനത്ത തിരിച്ചടികൾക്ക് താമസം വരുത്തുന്നത്.

ഇസ്രായേലിന്റേയും അമേരിക്കയുടേയും ഏജൻസികളും സുപ്രധാനമായ രേഖകൾ ഇന്ത്യക്ക് കൈമാറുകയും ചാര ഗ്രഹങ്ങളുടെ ഇമേജിങ്ങ് നല്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം കണക്കുകൂട്ടി ഇന്ത്യ ഒരു വൻ ആണവ യുദ്ധം പ്രതീക്ഷിച്ചാണ്‌ ചുവടുകൾ വയ്ക്കുന്നത്.വളരെ ആലോചിച്ച് ലോക വൻ ശക്തികളുമായി കൂടിയാലോചിച്ചും പിന്തുണ നേടിയുമേ ഇന്ത്യക്ക് ഒരു നീക്കം നടത്താൻ സാധിക്കു.

Loading...

പാക്കിസ്ഥാനെതിരേ നടപടി ഉണ്ടായാൽ ചിലപ്പോൽ ഭീകരർ പാക്ക് ഭരണം അട്ടിമറിക്കാൻ സാധ്യതയുണ്ട്. പിന്നീട് ആണവായുധവും ഭീകരരുടെ കൈയ്യിൽ എത്തും. ആജന്മ ശത്രുവായ ഇന്ത്യ നശിക്കാതെ ലോകത്ത് ഇസ്ളാമിക ലോകം സ്ഥാപിക്കൽ അസാധ്യമെന്ന് ഐ.എസിന്റേയും, താലിബാൻ ഭീകര വാദികളുടെയും പ്രഖ്യാപിത നയമാണ്‌. ഈ നയം നടപ്പിലാക്കാൻ ഇന്ത്യക്കെതിരേ അന്തിമ യുദ്ധമായിരിക്കും പാക്കിസ്ഥാൻ പ്ലാൻ ചെയ്യുന്നതെന്നും സൂചനകൾ ഉണ്ട്.

ഇന്ത്യ എന്തു നടപടിയും തിരിച്ചടിയും എടുത്താലും അത് ചിലപ്പോൾ യുദ്ധത്തിലേക്ക് വരാം. ഓരോ ചുവടും ഇന്ത്യ വയ്ക്കുമ്പോൾ ആണവ യുദ്ധം തന്നെയാണ്‌ തിരിച്ച് പ്രതീക്ഷിക്കുന്നതും. പാക്കിസ്ഥാൻ ആണവായുധം ആദ്യം ഉപയോഗിച്ചാൽ ഇന്ത്യയുടെ അവശേഷിക്കുന്ന ഭാഗം സുരക്ഷിതമാക്കാൻ പാക്കിസ്ഥാൻ മുഴുവൻ നശിപ്പിക്കുന്ന ആണവ ബോംബിങ്ങ് നടത്താനാണ്‌ ഇന്ത്യ ഒരുങ്ങുന്നത്. പിന്നീട് പാക്കിസ്ഥാൻ എന്ന രാജ്യം തന്നെ തുടച്ചു നീക്കുന്ന അപൂർവ്വമായമായ ഒരു മഹാഭാരതയുദ്ധമായി അത് അവസാനിക്കും.. അതിനാവശ്യമായ ശേഖരവും ഇന്ത്യക്കുണ്ട്. ഇതിനെല്ലാം ലോക വൻ ശക്തികളുടെ പിന്തുണ ആവശ്യമാണ്‌. ഇതുകൊണ്ടാണ്‌ ഇന്ത്യൻ നീക്കം വൈകുന്നത്. എന്തു നീക്കവും ആണവയുദ്ധത്തിലേക്ക് വഴുതി വീഴും. യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം ഇന്ത്യ ഉപയോഗിക്കില്ലെന്ന് ഇന്ത്യ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ അത് ഉപയോഗിച്ചാൽ ആ രാജ്യം തന്നെ ഇല്ലാതാക്കാൻ പൂർണ്ണ സജ്ജമായ നിലയിലാണിപ്പോൾ ഇന്ത്യൻ നീക്കം. report by:എൻ.സി ഷാജി/ ഫ്രീലാൻസ് ജേണലിസ്റ്റ്, ദില്ലി

രണ്ട് മാസത്തിലേറെയായി തുടർച്ചയായി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്ന പാക്കിസ്ഥാന് ഇന്നലെ കനത്ത തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. പാക്ക് സൈനീക പോസ്റ്റുകൾ തകർത്ത സൈന്യം ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തതോടെ യുദ്ധത്തിനുള്ള മുന്നറിയിപ്പാണ് സൈന്യം നൽകിയത്.

നേരത്തെ തിരിച്ചടിച്ചുകൊള്ളാൻ സൈന്യത്തിന് പ്രതിരോധ വകുപ്പ് അനുമതി നൽകിയിരുന്നു. തുടർന്ന് അതിർത്തികളിൽ സൈന്യം സർവ സന്നാഹങ്ങളും ഒരുക്കുകയും ചെയ്തു. സമാധാന ശ്രമങ്ങൾ ഒന്നും വിജയിക്കാതെ വന്നതോടെയാണ് പ്രത്യാക്രമണത്തിന് ഇന്ത്യ മുതിർന്നത്. കശ്മീരിലെ കുപ്‍വാര ജില്ലയില്‍ സൈന്യവും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരവാദികളേയും സൈന്യം വധിച്ചു. ഭീകരവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്.

കഴിഞ്ഞയാഴ്ച്ച അതിർത്തിയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. അടിക്കടി ആക്രമണങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രത്യാക്രമണം. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം ഇന്ത്യ തിരിച്ചടി തുടങ്ങയതോടെ പാക്ക് ചാവേർ ആക്രമണത്തിനുള്ള സാധ്യതയും രാജ്യം തള്ളിക്കളയുന്നില്ല. രാജ്യത്തെ മെട്രോ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന പൊലീസ് സേനകളുമായി സഹകരിച്ചുകൊണ്ട് സുരക്ഷയൊരുക്കുന്നതിനും രാജ്യം തയാറെടുത്തു കഴിഞ്ഞു. യുദ്ധം പൊട്ടി പുറപ്പെട്ടാൽ ഐസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി അക്രമണം നടത്താനുള്ള സാധ്യത നിലനിൽക്കുന്നുമുണ്ട്.