വിദേശത്ത് പോകുന്നവരുടെ ശ്രദ്ധക്ക്, കരിമ്പട്ടികയിൽ പെട്ട ഈ സ്ഥാപനങ്ങളുടെ സർട്ടിഫികറ്റ് കൊടുക്കരുത്, വിദേശത്ത് ഉള്ളവരും പരിശോധിക്കുക

സൗദിയിൽ വ്യാജ എക്സ്പീരിയൻ സർട്ടിഫികറ്റ് നല്കിയ 3 മലയാളി നേഴുമാർ ജയിലിയാണ്‌. 5ഓളം പേർ ഇതിനകം ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് എല്ലാ വിദേശ മോഹവും അവസാനിപ്പിച്ച് വണ്ടികയറി. കേരളത്തിൽ നിന്നും വ്യാജ എക്സ്പീരിയൻസ് സർട്ടിഫിറ്റ ഉണ്ടാക്കി കൊടുക്കാൻ ഏജൻസികൾ മൻൽസരിക്കുന്നു. വിദേശത്ത് ജോലിക്ക് പോകുന്ന നേഴ്സുമാർ സൂക്ഷിക്കുക, നിങ്ങൾക്ക് ഗൾഫിലും യൂറോപ്പിലും നിങ്ങൾ കൊടുക്കുന്ന രേഖകൾ വയ്ച്ച് ജോലി കിട്ടിയേക്കാം.

എന്നാൽ തട്ടിപ്പ് കാണിച്ചാൽ തൊഴിലുടമകൾ മണ്ടന്മാരെന്ന് കരുതരുത്. അവർ പിന്നീട് വർഷങ്ങൾ എടുത്ത് എല്ലാ രേഖകളും ക്രോസ് ചെക്ക് നടത്താൻ മറ്റ് ഏജൻസികളേ ഏല്പ്പിക്കും. നിങ്ങൾ നല്കിയ യോഗ്യതാ സർട്ടിഫികറ്റുകൾ എല്ലാം നെറ്റിലും, ബന്ധപ്പെട്ട ഫോൺ നമ്പറുകളിലും വ്യക്തമായി നേരിട്ട് അന്വേഷിക്കും. ചിലപ്പോൾ അതിനായി ഇന്ത്യയിൽ നേരിട്ട് വന്നും അന്വേഷിക്കാം.സർട്ടിഫികറ്റുകൾ വ്യാജമാണേൽ ഏത് രാജ്യത്തും അത്തരം വ്യാജ നേഴ്സുമാർ നേരേ പോകുന്നത് ജയിലിലേക്കാണ്‌. മാതൃ രാജ്യവും എംബസിയും പോലും കാര്യമായി ഇത്തരം ചതി കേസുകളിൽ ഇടപടില്ല.

Loading...

ജീവിതത്തിൽ എടുക്കുന്ന ചെറിയ പിഴവുകൾക്കാണ് അവർക്കു തങ്ങളുടെ ജീവിതം തന്നെ നഷ്ടമാകുന്നത്. തങ്ങൾ ജോലിയിൽ പ്രവർത്തിപരിചയം നേടാൻ തിരഞ്ഞെടുക്കുന്ന ആശുപത്രികളാണ് ഈ തൊഴിലന്വേഷകരുടെ ജീവിതവും കരിയറും തന്നെ തകർത്തു കളയുന്നത്. ഒന്നു ശ്രദ്ധിച്ചാൽ ഇത്തരത്തി്്ൽ തൊഴിൽ സാധ്യത തന്നെ ഇല്ലാതാക്കുന്ന ചതിയിൽ നിന്നും രക്ഷപെടാം. 1. DIVINE HOSPITAL, Near International Airport, Naayathode Angamally Ernakulam. 2. MERI MAATHA HOSPITAL, Kanjirappally Kottayam. 3. SHIFA HOSPITAL, Thaannipuzha, Kaallady, Ernakulam. 4. SREE VENKITESWARA HOSPITAL Near Private Bus Stand, Cherthala, Alappuzha. 5. ELITE HOSPITAL, Chingavanam, Kottayam. 6. St. AUGASTIN HOSPITAL, Ramapuram Bazar, Kottayam. 7. JANATAHA HOSPITAL, Vykom Road, Tripunitura, Ernakulam.. ഈ പറഞ്ഞിരിക്കുന്ന ആശുപത്രികളിൽ നിന്നും ലഭിക്കുന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഗൾഫ് രാജ്യങ്ങളിൽ ജോലിക്ക് വേണ്ടി സമർപ്പിച്ചാൽ നിങ്ങളുടെ ജീവിതം തന്നെ നശിക്കും. ജയിൽ അഴിയെണ്ണാം…

ഇവരെല്ലാം ആഗോളമായി കരിംബട്ടികയിൽ പെട്ട സ്ഥാപനങ്ങളാണ്‌. മുകളിൽ പറഞ്ഞിരിക്കുന്ന ആശുപത്രികളിൽ നിങ്ങൾ ജോലി ചെയ്താലും ഇല്ലെങ്കിലും ഈ പറഞ്ഞിരിക്കുന്ന ആശുപത്രികളിൽ നിന്നും ലഭിക്കുന്ന പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കൊണ്ട് ഒരു പ്രയോജനവും നിങ്ങൾക്ക് കിട്ടില്ല. അതുപോലെ ഈ ആശുപത്രികളെ ജിസിസി രാജ്യങ്ങൾ യുഎഇ, ഖ്വത്തർ, ഒമാൻ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന് എന്നീ രാജ്യങ്ങളാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിരിക്കുന്നത്. ബാങ്കിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിദ്യാഭ്യാസ വായ്പ്പയെടുത്തും, കടം മേടിച്ചും നഴ്‌സിംഗ് പഠിക്കാൻ പോകുന്നത് ഈ ഏതെങ്കിലും ഗൾഫ് രാജ്യത്തു പോയി നാലുകാശുണ്ടാക്കാം എന്ന് വിചാരിച്ചല്ലേ. നാട്ടിൽ നഴ്‌സിംഗ് കഴിഞ്ഞു ഇറങ്ങിയാൽ ഉടനെ ഗൾഫ് രാജ്യങ്ങളിൽ പോകാം എന്നാണു എല്ലാ നേഴ്‌സിൻറെയും സ്വപ്നങ്ങൾ…… ശരിയാണ് നിങ്ങൾ എല്ലാവരും സ്വപനം കാണുന്നത് പോലെ ഗൾഫിൽ നഴ്‌സുമാർക്ക് നല്ല ശമ്പളമുണ്ട്. എന്നാൽ ലൈസൻസ് ലഭിക്കുവാൻ ഹെൽത്ത് അതോറിടി നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയ യോഗ്യതയും നഴ്‌സിംഗ് രജിസ്ട്രഷൻ തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.

ഇതിനെ പ്രൈമറി വെരിഫിക്കേഷൻ എന്നാണു അറിയപ്പെടുന്നത്. പ്രൈമറി വെരിഫിക്കേഷൻ കഴിഞ്ഞു പോസിറ്റീവ് റിപ്പോർട്ട് ആണെങ്കിൽ മാത്രമേ അടുത്ത കടമ്പ കടക്കുകയുള്ളൂ. പിന്നെ സിഐഡി ഇമ്മിഗ്രേഷൻ വെരിഫിക്കേഷൻ നടക്കും. അതിൻറെയും റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ നിങ്ങൾക്ക് ഇവിടെ ജോലിചെയ്യാൻ ആവശ്യമായ ഹെൽത്ത് പ്രഫഷണൽ ലൈസൻസ് ലഭിക്കുകയുള്ളൂ.

നെഗറ്റീവ് റിപ്പോർട്ട് വന്നാൽ നിങ്ങളുടെ ഫയൽ അവിടെ ക്ലോസ്‌ചെയ്യും. അപ്പോഴാണ് ഈ പറഞ്ഞ ഫേക്ക് ഹോസ്പിറ്റൽ സെർട്ടിഫിക്കറ്റിന്റെ ‘യഥാർത്ഥ ഗുണം’ നിങ്ങൾക്ക് മനസ്സിലാകൂ. അപ്പോഴേക്കും സമയം ഒരുപ്പാട് കഴിഞ്ഞിരിക്കും. നിങ്ങളെ ലൈഫ് ലോങ് ബാൻ ചെയ്തു ബ്ലാക്ക് ലിസ്റ്റിലും ഉൾപ്പെടുത്തിയിരിക്കും. പിന്നെ കരഞ്ഞിട്ടു ഒരു പ്രയോജനവുമില്ല. ഒരിക്കൽ നിങ്ങളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി കൊടുത്ത് കഴിഞ്ഞാൽ പിന്നെ അത് മാറ്റാൻ പറ്റില്ല.എങ്ങിനെയും ജോലി നേടാൻ ചിലപ്പോൾ സാധിക്കും. എന്നാൽ ആ വഴികൾ സുദ്ധമല്ലേൽ പിന്നെ കുടുങ്ങും.