റിമി ടോമി മുതല്‍ രചന നാരായണന്‍കുട്ടി വരെ.. ബിഗ് ബോസ് രണ്ടാം പതിപ്പില്‍ ഇവരാണോ

കാത്തിരിപ്പിനുശേഷം ബിഗ് ബോസ് രണ്ടാം ഭാഗം വരുന്നു. സീസണ്‍ ഒന്ന് ഉണ്ടാക്കിയ കോലാഹലങ്ങളും റേറ്റിങും ചെറുതല്ലായിരുന്നു. ജനുവരിയില്‍ തന്നെ പരിപാടി തുടങ്ങുമെന്നാണ് പറയുന്നത്. ടെലിവിഷനില്‍ പ്രെമോ വീഡിയോകള്‍ കാണിച്ചുതുടങ്ങി.

എന്നാല്‍, ഇത്തവണ മോഹന്‍ലാല്‍ ആണോ അവതാരകന്‍ ആകുന്നത് എന്നതറിയില്ല. ഇത്തവണ നിരവധി താരങ്ങള്‍ ബിഗ് ബോസില്‍ പങ്കെടുക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ മത്സരം ശക്തമാകും. മത്സരാര്‍ത്ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടില്ലെങ്കിലും ആരൊക്കെ പങ്കെടുക്കുമെന്നുള്ള സൂചനകള്‍ പുറത്തുവരുന്നു.

Loading...

ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ ഗായികയും അവതാരകയുമായ റിമി ടോമിയും പങ്കെടുക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. നടി നൂറിന്‍ ഷെരീഫ്, രചന നാരായണന്‍കുട്ടി. അവതാരകന്മാരില്‍ ഒരാളായ ഗോവിന്ദ് പത്മസൂര്യ, ഗായിക അമൃത സുരേഷ്, ടിക് ടോക് താരം ഫുക്രു തുടങ്ങിയ പേരുകളാണ് പുറത്ത് വരുന്നത്.

ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ ഗായികയും അവതാരകയുമായ റിമി ടോമിയും പങ്കെടുക്കുന്നുണ്ടെന്ന അനൗദ്യോഗിക വിവരങ്ങളാണ് വരുന്നു. ഇക്കൊല്ലം ഏറ്റവുമധികം പേരും ആവശ്യപ്പെടുന്നത് ടിക് ടോക് താരങ്ങളെ ബിഗ് ബോസില്‍ പങ്കെടുപ്പിക്കണമെന്നാണ്. അതില്‍ പ്രധാനം ഫുക്രുവിന്റെ പേരാണ്. ഫണ്ണി വീഡിയോസിലൂടെ ടിക് ടോകില്‍ നിറഞ്ഞ് നില്‍ക്കുന്ന ഫുക്രുവിന് സിനിമയിലേക്ക് വരെ അവസരം ലഭിച്ചിരുന്നു. അതുപോലെ മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ വെബ് സീരിസിലും താരം അഭിനയിച്ചിരുന്നു. ഫുക്രുവിനെ പോലെ തന്നെ ടിക് ടോക് താരം അഖില്‍ സര്‍, സോഷ്യല്‍ മീഡിയയുടെ പ്രിയതാരം അശ്വന്ത് കോക് എന്നിവരും ബിഗ് ബോസില്‍ ഉണ്ടാവുമെന്നാണ് വാര്‍ത്തകള്‍.

പുതിയ സീസണില്‍ മത്സരാര്‍ഥികള്‍ ആരൊക്കെ വേണമെന്ന നിര്‍ദ്ദേശത്തിനൊപ്പം പേര്‍ളി മാണിയ്ക്ക് പകരം പുതിയ എപ്പിസോഡില്‍ ആര് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. റിമി ടോമിയുടെ പേരാണ് കൂടുതല്‍ ആളുകളും പറഞ്ഞിരുന്നത്. പേര്‍ളിയ്ക്ക് പകരം നില്‍ക്കാന്‍ പറ്റിയൊരു അവതാരക റിമി ടോമിയാണെന്നാണ് കൂടുതല്‍ പേരുടെയും നിഗമനം. അങ്ങനെ വരാനിരിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 വില്‍ ഗായികയും അവതാരകയുമായ റിമി ടോമിയും പങ്കെടുക്കുന്നുണ്ടെന്ന അനൗദ്യോഗിക വിവരങ്ങളാണ് വരുന്നത്.

രചന നാരായണന്‍കുട്ടിയുടെ പേരാണ് മറ്റൊന്ന്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും അടുത്തിടെ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് വാര്‍ത്തയില്‍ ഇടം നേടിയ നടിയിരിക്കുകയാണ് രചന. സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായിട്ടുണ്ടെങ്കിലും വൈറലായ ഷോര്‍ട്ട് ഫിലിമില്‍ നടി അഭിനയിച്ചിട്ടുള്ളതിനാല്‍ ബിഗ് ബോസ് മത്സരാര്‍ഥി ആക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. രചനയും ഇത്തവണ ബിഗ് ബോസില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.

മലയാളത്തിലെ മികച്ച അവതാരകന്മാരില്‍ ഒരാളാണ് ഗോവിന്ദ് പത്മസൂര്യ. ജിപി എന്ന് വിളിപ്പേരുള്ള താരത്തിന് ഒത്തിരിയധികം ആരാധികമാരുടെ പിന്തുണയുണ്ട്. ഡിഫോര്‍ ഡാന്‍സിലൂടെ അവതാരകനായിട്ടെത്തിയ ജിപിയും ഇത്തവണ ബിഗ് ബോസ് മത്സരാര്‍ഥികളുടെ പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ഇതും സൂചനകള്‍ മാത്രമാണ്.

പാട്ട് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയായ ഗായികയാണ് അമൃത സുരേഷ്. പിന്നണി ഗായികയായി തിളങ്ങി നില്‍ക്കുന്നതിനൊപ്പം സ്വന്തമായി പാട്ട് ട്രൂപ്പ് തുടങ്ങി അമൃത പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. ബിഗ് ബോസ് മത്സരാര്‍ഥിയാവാന്‍ ഇത്തവണ അമൃതയും ഉണ്ടാവുമെന്നാണ് കരുതുന്നത്.