ഇനി നിങ്ങള്‍ക്ക് കാണേണ്ടത് എന്റെ മരണമാണോ; സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് സൂര്യ

പ്രേക്ഷക ശ്രദ്ധ നേടിയ ബിഗ് ബോസ് താരമാണ് സൂര്യ മേനോന്‍. മൂന്നാമത്തെ സീസണില്‍ ഏറ്റവും അവസാനം പുറത്ത് പോയ താരവും സൂര്യ ആയിരുന്നു. എന്നാല്‍ സൂര്യയ്ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം സൂര്യ റിയാലിറ്റി ഷോയില്‍ തുടരുമ്പോള്‍ തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ സൂര്യ പുറത്ത് പോയതിന് ശേഷവും സൂര്യ അത് നേരിട്ട് കൊണ്ടിരിക്കുകയാണ്. നിലവില്‍ പല ഫാന്‍സ് ഗ്രൂപ്പുകളില്‍ നിന്നും സൂര്യയ്ക്ക് വലിയ ആക്രമണമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മണിക്കുട്ടിനുമായുണ്ടായ പ്രശ്‌നങ്ങളും ഒപ്പം ഷോയ്ക്കകത്തെ ലപ സംഭവങ്ങളും നോട്ടിയാണ് സൂര്യയ്ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും നേരിടേണ്ടി വരുന്നത്. എന്നാല്‍ ഇതുവരെ ഇത്തരം ആക്രമണങ്ങളോട് കാര്യമായി പ്രതികരിക്കാതിരുന്ന സൂര്യ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

‘ഇപ്പോഴും ഞാനുമെന്റെ കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഇനിയെന്റെ മരണമാണോ നിങ്ങള്‍ക്ക് കാണേണ്ടത് ആര്‍മിക്കാരേ?’- എന്നായിരുന്നു സൂര്യയുടെ ചോദ്യം.ഇന്‍സ്റ്റഗ്രാം സ്റ്റോറ്റസിലൂടെ തന്നെ മറ്റൊരു കുറിപ്പും സൂര്യ ഇട്ടിട്ടുണ്ട്. ദയവു ചെയ്ത് എന്നെ സ്‌നേഹിക്കുന്നവര്‍ ആരുടെ അക്കൗണ്ടിലും പോയി ചീത്ത വിളിക്കരുത്. ചിലപ്പോള്‍ അവര്‍ അറിയാത്ത കാര്യമായിരിക്കും എന്നാണ് സൂര്യ കുറിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയില്‍ നിന്ന്
പുറത്തുവന്നതിന് പിന്നാലെ രമ്യ പണിക്കര്‍ക്ക് നേരേയും സമാനമായ ആക്രമണം നടന്നിരുന്നു.

Loading...