ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ പൂവായ അമോര്‍ഫോഫാലസ് ടൈറ്റാനിയം ജപ്പാനിലെ ജിണ്ടായ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ആദ്യമായി വിരിഞ്ഞു. 6.5 അടി ഉയരത്തില്‍ വിരിഞ്ഞ പൂവ് ടോക്കിയോവിലെ ചോഫുവിലെ പൂന്തോട്ടത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഹരമാവുകയാണ്.

അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തിക്കുന്ന അപൂര്‍വദൃശ്യം ആയിരങ്ങളെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കാഴ്ചക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തന സമയം കൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്രയിലെ മഴക്കാടുകളില്‍ കണ്ടുവരുന്ന പൂവിന് അസഹ്യമായ ചീഞ്ഞ ഇറച്ചിയുടെ ഗന്ധമാണുള്ളത്.

Loading...