Kerala News Top Stories

കാരണം ഇനിയും ദുരൂഹം…ബിഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് 20കുട്ടികൾ

പാറ്റ്‌ന: ബീഹാറിലെ മുസഫര്‍പൂരില്‍ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ഞായറാഴ്ച മാത്രം മരിച്ചത് ഇരുപത് കുട്ടികള്‍. ജൂണില്‍ അസുഖം പൊട്ടിപുറപ്പെട്ടത് മുതല്‍ ഇതുവരെ 93 കുട്ടികളാണ് മരണപ്പെട്ടത്.

250 ലേറെ കുട്ടികള്‍ മുസഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലാണ്.

കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നായ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അഞ്ചു വയസുള്ള കുട്ടി മരണപ്പെടുകയും കുട്ടിയുടെ ബന്ധുക്കള്‍ മന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. മറ്റു കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു.

ഹര്‍ഷ് വര്‍ധനൊപ്പം ആരോഗ്യ സഹമന്ത്രി അശ്വനി ചൗബെയും ബീഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയും ഉണ്ടായിരുന്നു.

മുസഫര്‍പൂരില്‍ നിന്ന് പാറ്റ്‌നയിലേക്ക് മടങ്ങുന്നതിനിടയിലും മന്ത്രിയ്‌ക്കെതിരെ പ്രതിഷേധവും കരിങ്കൊടി കാണിക്കലുമുണ്ടായി. പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ചാണ് പൊലീസ് പിരിച്ചു വിട്ടത്.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയെ തുടര്‍ന്ന് വരുന്ന രോഗാവസ്ഥയായ ഹൈപ്പോഗ്ലൈക്കീമിയ എന്ന രോഗം മൂലമാണ് കുട്ടികള്‍ മരിച്ചതെന്നാണ് ബിഹാര്‍ ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷവും മസ്തിഷ്‌ക്കവീക്കം ബാധിച്ച് ബിഹാറില്‍ പത്ത് കുട്ടികള്‍ മരിച്ചിരുന്നു.

മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ ബീഹാര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

ജനതാദള്‍ ബിജെപി കൂട്ടുകെട്ടിനെ എതിര്‍ത്തു വീരന്‍ തെറിച്ചു; ഇനി ഇടത്തോട്ട്

സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി പിരിച്ചുകെട്ടണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍

subeditor

ആളില്ലാത്ത വീട് കുത്തിത്തുറന്ന് അരക്കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്ന പരാതി കെട്ടുകഥ… 50 ലക്ഷം മുടക്കി വീട് വാങ്ങി..കള്ളനെ കയറ്റിയത് കടക്കാരെ പേടിച്ച്

subeditor5

കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈഗീക ശേഷി നശിപ്പിക്കണം- ചെന്നൈ ഹൈക്കോടതി.

subeditor

ഇനി കേരളമാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി

മരണത്തിനു വിട്ടുകൊടുക്കാതെ കൂട്ടുകാരനെ റെയിൽവേ ട്രാക്കിൽ നിന്ന് രക്ഷപ്പെടുത്തി

subeditor

ധാക്ക നഗരത്തില്‍ ചോരപ്പുഴ ; ഈദ് ആഘോഷങ്ങള്‍ക്കായി മൃഗങ്ങളെ തെരുവുകളില്‍ കൊന്നു

subeditor

മന്ത്രി വി.കെ സിങ്ങിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി 2കോടി ആവശ്യപ്പെട്ടു

subeditor

കണ്ണൂരിൽ സിപിഐ(എം) പ്രവർത്തകനെ ആർഎസ്എസുകാർ ബോംബെറിഞ്ഞു കൊലപ്പെടുത്തി.

subeditor

സംസ്ഥാന മന്ത്രിസഭയില്‍ അ‍ഴിച്ചുപണി; എം എം മണി വൈദ്യുതി മന്ത്രിയാകും

subeditor

ജോര്‍ജിനെ മൂക്കുകയറിടാന്‍ കേരള കോണ്‍ഗ്രസ്സില്‍ നീക്കം. ഉടന്‍ നടപടി.

subeditor

നാടും നഗരവും അമ്പാടിയാക്കി കേരളമെങ്ങും ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു

subeditor