ബിഹാറില്‍ മുഖ്യമന്ത്രിയെ കണ്ടെത്തിയില്ല, എന്‍ഡിഎ യോഗം പിരിഞ്ഞു

Bihar-2020......
Bihar-2020......

ബിഹാറില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ കഴിയാതെ എന്‍ഡിഎ യോഗം പിരിഞ്ഞു.സത്യപ്രതിജ്ഞ സംബന്ധിച്ചും, വകുപ്പുകള്‍ അംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. ആഭ്യന്തരം ,റവന്യു അടക്കമുള്ള സുപ്രധാന വകുപ്പുകള്‍ വേണമെന്നാണ് ബിജെപി നിലപാട്. ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന് വിഐപി പാര്‍ട്ടിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതൊടെ ഞായറാഴ്ച വീണ്ടും യോഗം ചേരനാണ് തീരുമാനം.തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് ദിവസങ്ങളായിട്ടും സര്‍ക്കാര്‍ രൂപീകരണത്തിലെ അനിശ്ചിതത്വം തുടരുന്നു.

ഇന്ന് എന്‍ഡിഎ യോഗം ചേര്‍ന്നിരുന്നു.ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉണ്ടക്കാനുള്ള അവകാശ വാദം ഉന്നയിക്കുന്നതും സത്യ പ്രതിജ്ഞ ചടങ് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് ബിഹാറില്‍ എന്‍ ഡി എ യോഗം ചേര്‍ന്നത്. എന്നാല്‍ വകുപ്പ് വിഭജന കാര്യത്തില്‍ ബി ജെ പി യും ജെ ഡി യുവും കടും പിടിത്തം തുടര്‍ന്നത് പ്രതിസന്ധിയായി.ആഭ്യന്തരം, റവന്യു അടക്കമുളള പ്രധാനപ്പെട്ട വകുപ്പുകള്‍ക്കൊപ്പം സ്പീക്കര്‍ പദവിയുംഏറ്റെടുക്കാനായിരുന്നു ബി ജെ പി നീക്കം.നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രി ആകണമെന്ന ഫോര്‍മുലയും മുന്നോട്ട് വെച്ചു.

Loading...

എന്നാല്‍ പ്രാധാന വകുപ്പുകള്‍ ഇല്ലതെ മുഖ്യമന്ത്രി ആകാനില്ലെന്ന നിലപാടില്‍ നിതീഷ് ഉറച്ചു നില്‍ക്കുകയാണ്. ഇന്നത്തേ ചര്‍ച്ച അവസാനിച്ചെന്നും മറ്റന്നാള്‍ വീണ്ടും യോഗം ചേരുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ജിതിന്‍ രാം മഞ്ചിയുടെ എച്ച്. എ എം മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടിലാണ്. വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി പ്രധാന വകുപ്പുകളോ ഉപമുഖ്യമന്ത്രി പദമോ വേണമെന്ന നിലപാടിലാണ്. ഇതോടെയാണ് ഇന്ന് ചേര്‍ന്ന യോഗവും തീരുമാനം ആകാതെ പിരിഞ്ഞത്. മറ്റ് പാര്‍ട്ടികളെ പിണക്കിയാല്‍ അധികാരം ലഭിക്കില്ലെന്നതും ബിജെപിയെ കുഴക്കുന്നുണ്ട്.