ബിഹാര്‍ നാളെ പോളിംഗ് ബൂത്തിലേക്ക്, വോട്ടെടുപ്പ് 16 ജില്ലകളിലെ 71 മണ്ഡലങ്ങളില്‍

ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ. 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 71ല്‍ 61 മണ്ഡലങ്ങളും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മണ്ഡലങ്ങള്‍ ആണ്. കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നതും.ഇത്തവണ ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെയും, മൂന്നാം മുന്നണിയുടെയും സാനിധ്യങ്ങള്‍ പല മണ്ഡലങ്ങളിലും ചതുഷ്‌ക്കോണ മത്സരത്തിനാകും വഴിവെക്കുക.

16 ജില്ലകളിലെ 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മഗദ മേഖലയിലെ മണ്ഡലങ്ങളിലാണിത്. ആകെ1066 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ ഏഴു പേര്‍ സംസ്ഥാന മന്ത്രിമാരാണ്. 144 വനിതകളും ജനവിധി തേടുന്നുണ്ട്.കോവിഡ് വാക്‌സിനും സര്‍ക്കാര്‍ തൊഴില്‍ വാഗ്ദാനവുമാണ് പ്രധാന തെരെഞ്ഞടുപ്പ് വിഷയം. എന്നാല്‍ ലോക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ തിരിച്ചെത്തിയതുംകര്‍ഷകനിയമവും തൊഴിലില്ലായ്മയും തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കും. നിതീഷ് കുമാറിനെതിരായ ഭരണവിരുദ്ധ വികാരവും ഇക്കുറി ശക്തമാണ്.

Loading...

എല്‍ജെപിയുടെ സാന്നിധ്യവും, മൂന്നാം മുന്നണിയും പല മണ്ഡലങ്ങളിലും നിര്‍ണായകമാകും. ജെടിയുവിനെ ഒഴിവാക്കി ബിജെപിയുമായി സര്‍ക്കാറുണ്ടാക്കാമെന്നാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ കണക്കുകൂട്ടലുകള്‍. 42 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളത്. നാളെ വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളില്‍ 61 ഉം മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളാണ്.കോവിഡ് കാലത്ത് നടക്കുന്ന ആദ്യ തെരെഞ്ഞടുപ്പാണ്. പ്രത്യേക സൗകര്യങ്ങളും സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് വോട്ടെടുപ്പ്.ഒരു ബൂത്തില്‍ ആയിരം പേര്‍ക്കാണ് പരമാവധി വോട്ട് ചെയ്യാനാകുക. ബൂത്തുകളുടെ എണ്ണം 45% വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.