ഏറ്റവും ദരിദ്രമായ സംസ്ഥാനങ്ങൾ ഏതൊക്കെ? കണക്കു പുറത്തു വിട്ട് നീതി ആയോഗ്

ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളെന്നു നീതി ആയോഗ്. നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക (എംപിഐ) പ്രകാരം ബീഹാറിലെ 51.91 ശതമാനം ദരിദ്രരാണ്, ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവുമാണ്. മധ്യപ്രദേശ് (36.65 ശതമാനം) സൂചികയിൽ നാലാം സ്ഥാനത്തെത്തിയപ്പോൾ, മേഘാലയ (32.67 ശതമാനം) അഞ്ചാം സ്ഥാനത്തുമാണ്.

കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവ ഇന്ത്യയിലുടനീളമുള്ള ഏറ്റവും കുറഞ്ഞ ദാരിദ്ര്യം രേഖപ്പെടുത്തി സൂചികയിൽ താഴെയാണ്.

Loading...

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാന പെടുത്തിയാണ് പഠനം നടത്തുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 സൂചകങ്ങൾ ഇവയെ പ്രതിനിധീകരിക്കുന്നു.
bihar-jharkhand-up-poorest-states