പാറ്റ്‌ന: കൊവിഡ് ബാധിച്ച് മന്ത്രി മരിച്ചു.ബിഹാര്‍ മന്ത്രി കപില്‍ ദിയോ കാമത്ത് ആണ് മരിച്ചത്. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. പാറ്റ്‌നയിലെ എയിംസില്‍ ചികിത്സയില്കഴിയവെയാണ് മരണം സംഭവിച്ചത്. 10 വര്‍ഷം മന്ത്രിയായി അദ്ദേഹം ബിഹാറില്‍ പ്രവര്‍ത്തിച്ചു.40 വര്‍ഷത്തോളം അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.
Loading...