സ്ത്രീ നിയമങ്ങളെ നോക്കി തെറ്റുപറയുകയല്ല. കഴിഞ്ഞ ദിവസം പീരുമേട് എ.ഡി.എം മോൺസി പി അലക്സാണ്ടറെ ആക്രമിച്ച ബിജിമോൾ എം.എൽ.യുടെ ദൃശ്യം നമ്മൾ എല്ലാവരും കണ്ടു. ഇവിടെ എം.എൽ.എ ഒരു വനിത ആയതിനാലും, ഇടികിട്ടുകയും തള്ളിയിട്ട് കാൽ ഒടിയുകയും ചെയ്ത എ.ഡി.എം ഒരു പുരുഷനും ആയതിനാലും ഒരു നീതി നിഷേധം നടന്നിരിക്കുന്നു. എം.എൽ.എ സുഖമായി നാട്ടിലൂടെ ഉലാത്തുന്നു. എം.എൽ.എ സ്ഥാനത്ത് തുടരുന്നു. വലിയ കോലാഹലം ഒന്നും ഉണ്ടാകുന്നുമില്ല. എന്നാൽ ഇടിയും കഴുത്തിനു കുത്തിപിടിക്കലും, കാൽ എല്ല് പൊട്ടലും ഒക്കെ വാങ്ങികൂട്ടി എ.ഡി.എം ആശുപത്രിയിൽ കഴിയുകയാണ്.
ഒരു സ്ത്രീ യാതൊരു തെറ്റും ചെയ്യാത്ത ഒരു പുരുഷനെ കയറി കൈയ്യേറ്റം ചെയ്തിട്ട് കേരളം കുലുങ്ങിയില്ല. സങ്കടപ്പെട്ടില്ല, തേങ്ങി കരഞ്ഞില്ല. ഈ സമയത്ത് നമ്മള്‍ ഒന്ന് മറിച്ച് ചിന്തിക്കുക. ഈ ഇടി കേസിലേ എ.ഡി.എം ബിജിമോളും, എം.എല്‍.എ ഇപ്പോള്‍ ഇടികിട്ടിയ മോന്‍സി അലക്‌സാണ്ടറും ആയിരുന്നെങ്കില്‍ ഇന്ന് എന്താകുമായിരുന്നു സ്ഥിതി. കേരളം ബിജിമോള്‍ക്കുവേണ്ടി ഹര്‍ത്താലും, അക്രമവും, ആയുധമെടുക്കലും, തീവയ്പ്പും വരെ നടത്തുമായിരുന്നു. ഇന്ന് ആ പുരുഷ എം.എല്‍ എ രാജിവയ്‌ച്ചേനേ. മാത്രമല്ല 14 ദിവസം ജയിലേക്ക് റിമാന്‍ഡില്‍ അയച്ചേനേ. ആ പുരുഷ എം.എല്‍.എ യുടെ പ്രവര്‍ത്തി ചോദ്യം ചെയ്ത് സ്ത്രീവാദികള്‍ വെളിച്ചപ്പാടുകള്‍ ആയേനേ. എന്തെല്ലാം പുകിലുകള്‍ അരങ്ങേറിയേനെ.. കേരളത്തില്‍.

ഭാഗ്യത്തിനു ഇവിടെ അങ്ങനെയൊന്നും ഉണ്ടായില്ല. കാരണം ബിജിമോൾ സ്ത്രീയാണ്. നിയമപ്രകാരം അവർ അബലയും ദുർബലയുമാണ്. പുരുഷൻ അവൻ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ആണേലും ചവിട്ടികൂട്ടുന്നതും തല്ലി കാലൊടിക്കുന്നതും സ്ത്രീയാണേൽ അതിലൊന്നും വലിയ കാര്യമില്ല.
സ്ത്രീ നിയമങ്ങൾക്ക് കൂടുതൽ പരിരക്ഷയും മുൻ തൂക്കവും നല്കുന്നത് സ്ത്രീയെ സമൂഹത്തിൽനിന്നും പുരുഷ ആധിപത്യത്തിൽനിന്നും, അക്രമത്തിൽ നിന്നും സം രക്ഷിക്കാനാണ്. അല്ലാതെ നിയമം നല്കുന്ന പ്രത്യേക പരിരക്ഷ വയ്ച്ച് നിയമ സഭയിലും, പൊതു വേദികളിലും അക്രമം നടത്താനല്ല. സ്ത്രീകൾ ഇത്തരത്തിൽ അങ്ങോട്ട് കയറി പുരുഷനെ ഇടിച്ചാലും സ്ത്രീയുടെ ശരീരം പുരുഷനിൽ സ്പർശിക്കും. അവളുടെ ലൈഗീക അവയവങ്ങൾ മുതൽ ഇരയുടെ ശരീരത്തിലൂടെ വലിച്ചിഴച്ചു എന്നും വരാം. ഇവിടെ ഇന്ത്യൻ പീനൽ കോഡിൽ ഒരു പൗരന് അനുവദിക്കപ്പെടുന്ന സ്വയ രക്ഷക്കായുള്ള ബല പ്രയോഗം പോലും പുരുഷന് അനുവദനീയമാകുന്നില്ല.
തന്നെ അക്രമിക്കുന്ന ശത്രുവിനെതിരെ ന്യായമായ ബലപ്രയോഗം നടത്താനും അക്രമത്തിൽ നിന്നും രക്ഷപെടാനും വേണ്ടിയാണ് സ്വയ രക്ഷക്കായുള്ള പ്രതിരോധം ഐ.പി.സി എല്ലാവർക്കും അനുവദിക്കുന്നത്. എന്നാൽ പീരുമേട് എ.ഡി.എം ഇന്നലെ ഇന്ത്യൻ പീനൽ കോഡിൽ പറയുന്ന അക്രമിയിൽ നിന്നും രക്ഷപെടാൻ ആവശ്യമായ സ്വയം പ്രതിരോധം നടത്തിയില്ല. അതു ചെതിരുന്നുവെങ്കിൽ അദ്ദേഹത്തിനു ഇടികിട്ടാതെയും, കാൽ എല്ലു പൊട്ടാതെയും രക്ഷപെടാമായിരുന്നു. എന്നാൽ അക്രമി സ്ത്രീ ആയതിനാലും സ്ത്രീ നിയമം നന്നായി അറിയാവുന്നതിനാലുമാകാം എ.ഡി.എം അതുചെയ്യാതിരുന്നത്. തന്റെ കൈകൾ ബിജിമോളേ സപർശിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. വെറുതേ നിന്ന് ഇടിയും തള്ളും, ഉന്തും ഒക്കെ വാങ്ങിച്ചു. ഇതിലൂടെ സർക്കാരിനേയും എ.ഡി.എമ്മിനു അപവാദത്തിൽനിന്നും രക്ഷിക്കാനായി. ഇടതുമുന്നണിക്ക് മൈനസ് മാർക്കും, ഭരണമുന്നണിക്ക് പ്ലസ് മാർക്കും നിന്ന് ഇടിവാങ്ങിയതിലൂടെ അദ്ദേഹം കൊടുത്തു.
പൊതു സ്ഥലത്ത് അക്രമി ഒരു സ്ത്രീയും, ഇര ഒരു പുരുഷനുമെങ്കിൽ (അതും അഡീഷണൽ മജിസ്ട്രേട്ട്) ഇതാണ് അവസ്ഥയെങ്കിൽ രഹസ്യമായ സ്ഥലത്തും, ഓഫീസുകളിലും, വീടുകളിലും ഒക്കെ എന്താകും അവസ്ഥ?. പല സ്ത്രീ പീഢന കേസിലും കേസുകൾ കെട്ടിച്ചമച്ചതാണെന്ന് തെളിയാറുണ്ട്. കഴിഞ്ഞ കൊല്ലം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് പീഢന കേസുകളിൽ 13% മാത്രമേ തെളിയിക്കപ്പെട്ടിട്ടുള്ളു. 22% പരാതികൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.
സ്ത്രീ നിയമങ്ങൾ സ്ത്രീകളുടെ സുരക്ഷക്കെന്നതിൽ ഉപരി സ്ത്രീകളുടെ കെട്ടഴിച്ചുവിട്ട സ്വാതന്ത്ര്യത്തിനും, വ്യക്തി തല്പര്യങ്ങൾക്കും പണത്തിനുമായി വളച്ചൊടിക്കുമ്പോൾ നീതിയും, നിയമവും വല്ലാത്ത അസന്തുലിതാവസ്ഥയിലേക്ക് തെന്നിമാറും.അത് അർഹിക്കുന്നവർക്കും, അതിനായി ദാഹിക്കുന്നവർക്കും അത് ലഭിക്കാതെ വരും. ഏതു വേദിയിലായാലും സ്ത്രീ അക്രമം നടത്തിയാൽ കൈകൾ നിർവികാരതയോടെ പിറകിലേക്ക് കെട്ടിവയ്ക്കാൻ ബുദ്ധിയും, നിയമവും അറിയുന്ന പുരുഷന് സാധിക്കും, സാധിക്കണം.
അക്രമിക്കാൻ വരുന്നത് സ്ത്രീയാണെനെങ്കിൽ അക്രമത്തിനിരയാകുമ്പോൾ അവളുടെ ശരീര ഭാഗങ്ങളിൽ ഒരിടത്തും സപർശിക്കാതെ നിന്ന് മെയ് വഴക്കത്തോടെ തന്നെ അടിവാങ്ങിക്കണം. പ്രത്യേകിച്ചും ഇരു കൈകളും പിറകൊട്ടും, മുഖം തിരിച്ച് പിടിച്ചും നിന്ന് തല്ല വാങ്ങാനും ശ്രദ്ധിച്ചാൽ ഇരയായ പുരുഷൻ കൂടുതൽ നിയമത്തിനും സമൂഹത്തിനും മുന്നിൽ സുരക്ഷിതനാകും. കാരണം സ്ത്രീ നിയമങ്ങളും, സ്ത്രീയുടെ മൊഴികളും അത്ര ശക്തവും, വിശ്വസനീയവുമാണ് ഈ കാലഘട്ടത്തിൽ. എന്നിട്ടും പാവം അവൾ അക്രമിക്കപ്പെടുകയും കൊലപ്പെടുകയും ചെയ്യുന്നത് മറ്റൊരു ഖേദകരമായ വസ്തുതയും.