വ്യാജ വാര്‍ത്ത,ക്വാറന്റൈനിലും അല്ലെന്ന് ബിജിമോള്‍ എംഎല്‍എ

കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന വാര്‍ത്ത നിഷേധിച്ച്‌ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് എംഎല്‍എ വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയത്.

നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലന്നും നിലവില്‍ താന്‍ നിരീക്ഷണത്തിലോ ക്വാറന്റൈനിലോ അല്ലെന്നും ബിജിമോള്‍ പറയുന്നു. ആളുകളെ പരിഭ്രാന്തിയിലാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പടര്‍ത്തരുതെന്നും എംഎല്‍എ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Loading...

രോഗം സ്ഥിരീകരിച്ച ഏലപ്പാറ പ്രാഥമിക ആശുപത്രിയിലെ ഡോക്ടറുമായി ബിജിമോള്‍ സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും ഇതിനാലാണ് എംഎല്‍എ നിരീക്ഷണത്തില്‍ കഴിയുന്നതെന്നുമാണ് വാര്‍ത്തകള്‍ എത്തിയത്. എന്നാല്‍ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി യാതൊരു വിധത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും ബിജിമോള്‍ വ്യക്തമാക്കി.