ഭാര്യ എഴുതിയ പ്രേമ ലേഖനം പങ്കുവെച്ച് ബിജിപാൽ

വിടപറഞ്ഞ ഭാര്യയുടെ ഓര്‍മ്മകളിലാണ് സംഗീതസംവിധായകന്‍ ബിജിപാല്‍. ഭാര്യ ശാന്തിയെക്കുറിച്ചുള്ള ഓര്‍മകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ശാന്തി എഴുതിയ പ്രണയലേഖനവും പങ്കുവെച്ചിട്ടുണ്ട്. ”അവിടവിടെ എഴുതിയൊളിപ്പിച്ച അരുളുകള്‍. ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍” എന്ന കുറിപ്പോടെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

”ബിജിയേട്ടാ…നിങ്ങളാണെന്റെ അടുത്ത സുഹൃത്തും ഗുരുനാഥനും” എന്നാണ് ശാന്തിയുടെ കുറിപ്പില്‍ പറയുന്നത്. മികച്ച നര്‍ത്തകി കൂടിയായിരുന്ന ശാന്തി 2017ല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.

Loading...