സുരേഷ് ഗോപി സഹോദരനെപ്പോലെ, മമ്മൂട്ടിയോടും ലാലേട്ടനോടും അടുക്കാന്‍ പേടി; ബിജു മേനോന്‍ പറയുന്നു

ഇപ്പോഴിതാ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളെ കുറിച്ച്‌ ബിജുമേനോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് ബിജു മേനോന്‍. ഒരു കാലത്ത് സീരിയസ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന താരം കോമഡി സിനിമകള്‍ ചെയ്ത് തുടങ്ങിയതോടെയാണ് പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്. ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച്‌ പ്രേഷകരുടെ കയ്യടി നേടുകയാണ് താരം. അയ്യപ്പനും കോശിയിലെയും ബിജു മേനോന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘ഏറെ സത്യസന്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകും. ആദ്യ സിനിമയ്ക്ക് ശേഷമുള്ളൊരു സിനിമയില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന എന്നെ വിളിച്ച്‌ അടുത്തിരിത്തി അദ്ദേഹം. മമ്മൂക്കയും മോഹന്‍ലാലുമായിട്ടൊക്കെ അത്രയും അടുത്ത് ഇടപെടാന്‍ ധൈര്യക്കുറവുണ്ട്, അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതല്ലേ’, ബിജു മേനോന്‍ പറഞ്ഞു.

Loading...

സുരേഷ് ഗോപി തന്റെ സഹോദരനെ പോലെയാണെന്നും. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ചെറുപ്പം മുതല്‍ കാണുന്നത് കൊണ്ട് അടുത്ത് ഇടപെടാന്‍ ഇപ്പോഴും ഒരു ധൈര്യക്കുറവുണ്ട് എന്ന് ബിജു മേനോന്‍ പറയുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.