ബിജു രാധാകൃഷ്ണന്‍െറ പരാതിയില്‍ ചെന്നിത്തലക്കെതിരെ കേസെടുക്കും

പെരുമ്പാവൂര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കും.പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ 26ന് സോളാര്‍ കമീഷനില്‍ രമേശ് ചെന്നിത്തല നല്‍കിയ മൊഴി തന്നെ ദോഷകരമായി ബാധിക്കുന്നതാണെന്ന്ബിജു രാധാകൃഷ്ണന്‍ പരാതി പരാതിയില്‍ പറയുന്നു.പൊലീസ് കസ്റ്റഡിയില്‍നിന്ന് താന്‍ ചാടിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെന്ന ചെന്നിത്തലയുടെ മൊഴി അടിസ്ഥാനരഹിതമാണ്. മൂന്നുവര്‍ഷം കേരളത്തിനകത്തും പുറത്തുമായി 33 കേസുകള്‍ക്കായി സഞ്ചരിച്ചിരുന്ന വ്യക്തിയാണ് താനെന്നും ഒരിക്കല്‍പോലും ജയില്‍ നിയമങ്ങളോ മറ്റുതരത്തിലെ നിയമലംഘനങ്ങളോ നടത്തിയിട്ടില്ളെന്നും പരാതിയില്‍ പറയുന്നു.

യു.ഡി.എഫ് സര്‍ക്കാറിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തിയ സാമ്പത്തിക അഴിമതിക്കും മറ്റ് നടപടികള്‍ക്കുമെതിരെയും ഒറ്റയാള്‍ പോരാട്ടം നടത്തുന്ന തന്നെ ജയിലില്‍ എന്നന്നേക്കുമായി തളച്ചിടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും താന്‍ പുറത്തുവരുന്നത് ഭയപ്പെടുന്നവരാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും ബിജു രാധാകൃഷ്ണന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പരാതി പരിഗണിച്ചാണ് ചെന്നിത്തലക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതിനത്തെുടര്‍ന്ന് സി.ഐ ബൈജു കെ. പൗലോസ് കോടതിയിലത്തെി. രമേശ് ചെന്നിത്തലക്കെതിരെ കേസെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.