ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ ട്രിപ്പിള്‍സ് വച്ച് സെല്‍ഫിയെടുത്ത് കൗമാരക്കാരുടെ യാത്ര, ബൈക്ക് അപകടത്തില്‍പ്പെട്ടു

Loading...

 

ബൈക്കില്‍ സഞ്ചരിക്കവെ സെല്‍ഫിയെടുത്ത കമാരക്കാര്‍ അപകടത്തില്‍പ്പെട്ടു ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം ഉണ്ടായത്. മൂന്നു പേരാണ് ഒരു ബൈക്കില്‍ സഞ്ചാരിച്ചിരുന്നത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ പോലും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ്യ മധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Loading...

ബൈകില്‍ നടുക്കിരിക്കുന്ന വ്യക്തി സെല്‍ഫി വീഡിയോ എടുക്കുന്നത് കാണാം. ബൈക്ക് ഓടിക്കുന്നയാള്‍ ഇടക്കിടെ വീഡിയോയിലേക്ക് നോക്കുകയും പോസ് ചെയ്യുന്നുമുണ്ട്. ഇത്തരത്തില്‍ സെല്‍ഫി വീഡിയോ എടുത്ത് യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമായിട്ടില്ല.