ബൈക്കും ബസ്സും കൂട്ടിയിടിച്ചു; ചെറുവത്തൂരിൽ യുവാവിന് ദാരുണാന്ത്യം

ചെറുവത്തൂർ: ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുവത്തൂർ കെഎച്ച് ആശുപത്രിക്ക് സമീപമാണ് ഇന്നലെ രാത്രി 10.30ന് അപകടം നടന്നത്. തൃക്കരിപ്പൂരിൽ നിഷാദ് ആണ് മരിച്ചത്. 25 വയസ്സായിരുന്നു. നിഷാദ് ബൈക്കിൽ കാലിക്കടവിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് നിഷാദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഷാദിനെ ഉടനെ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.