ബൈക്കപകടത്തിൽ 17 കാരന് ദാരുണാന്ത്യം; ​ഗുരുതര പരിക്കോടെ സുഹൃത്ത് ആശുപത്രിയിൽ

അങ്കമാലി: ബൈക്കപകടത്തിൽ 17 കാരന് ദാരുണാന്ത്യം.അങ്കമാലി തുറവൂർ ഉതുപ്പുകവല മേനാച്ചേരി വീട്ടിൽ എൽദോയുടെ മകൻ ഷോണാണ് (17) മരിച്ചത്. സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സഹയാത്രികനായ തുറവൂർ ചുണ്ടനായി വീട്ടിൽ ജിതിന്​ (18) ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാഴാഴ്ച വൈകീട്ട് 5.45ന് തുറവൂർ-മഞ്ഞപ്ര റോഡിൽ കോഴികുളത്തിന്​ സമീപം ആണ് അപകടം നടന്നത്. ഷോണിൻറെ വീട്ടിൽ നിന്ന് ഏകദേശം 300 മീറ്റർ ദൂരത്തായാണ് അപകടം നടന്നത്.