ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ ഇന്ന് സഭയില്‍

തിരുവനന്തപുരം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബില്ല് അവതരിപ്പിക്കുവാന്‍ അനുമതി നല്‍കിയിരുന്നു. ഭരണാഘടനാ ചുമതലയുള്ള ഗവര്‍ണര്‍ക്ക് കൂടുതല്‍ ചുമതലകള്‍ വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുവനാണ് ബില്ല് എന്നാണ് സര്‍ക്കാര്‍ വാദം.

ബില്‍ 13ന് പാസാക്കുവനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഇംഗ്ലീഷ് പരിഭാഷയിലുള്ള ബില്ലിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇംഗ്ലീഷ് പരിഭാഷയ്ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. സര്‍വകലാശാല ചട്ടങ്ങള്‍ എട്ടും ഇംഗ്ലീഷിലാണ്. അതേസമയം ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കും. എന്നാല്‍ പ്രതിപക്ഷത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ഉള്ളത്. അതേസമയം ഗവര്‍ണര്‍ ഒപ്പിട്ടാല്‍ മാത്രമെ ബില്ല് നിയമമാകു. ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Loading...