എല്‍ ഡി എഫിനെ തോല്‍പ്പിച്ചത് ശബരിമല അല്ല.. യു.ഡി.എഫിന്റെ വിജയത്തിന് കാരണം ഇതാണ്.. ബിന്ദു അമ്മിണിയുടെ വിലയിരുത്തല്‍

ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പ്രകടമായത് എല്‍ ഡി എഫ് ചരിത്രത്തില്‍ തന്നെ കനത്ത പരാജയമാണ്.ശബരിമല വിഷയത്തില്‍ സര്‍ക്കാരെടുത്ത നിലപാടുകളും സ്ത്രീകളെ പ്രവേശിപ്പിച്ചതുമാണ് എല്‍ഡിഎഫിന് തിരിച്ചടിയായതെന്നും ,വന്‍വിജയത്തിന് യുഡിഎഫ് നന്ദി പറയേണ്ടത് കനകദുര്‍ഗയോടും ബിന്ദു അമ്മണിയോടുമാണെന്ന് ട്രോളുകളും ഇറങ്ങി തുടങ്ങിയ സാഹചര്യത്തില്‍ ശബരിമല ഈ തിരഞ്ഞെടുപ്പില്‍ വിഷയമായിട്ടില്ല എന്ന നിഗമനത്തിലാണ് ബിന്ദു അമ്മിണി.

അങ്ങനെയാണെങ്കില്‍ ഏറ്റവുമധികം പ്രശ്‌നങ്ങളുണ്ടായ പത്തനംതിട്ടയില്‍ എങ്കിലും ബി.ജെ.പിക്ക് ഫലം അനുകൂലമാകണമായിരുന്നു. മോദി വിരുദ്ധതരംഗമാണ് ശബരിമലയേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത്. അതാണ് യുഡിഎഫിന് ഗുണം ചെയ്തത് എന്നും ബിന്ദു അമ്മിണി വിലയിരുത്തുന്നു.ഒരു പ്രമുഖ വാര്‍ത്ത ചാനലിനോടാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.അമിത്ഷായുടെയും നരേന്ദ്രമോദിയുടെയുമൊക്കെ കേരളത്തിലേക്കുള്ള വരവ് ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. അവരാണ് യുഡിഎഫിന് അനുകൂലമായി നിന്നത്. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകളെല്ലാം യുഡിഎഫിന് ലഭിച്ചു അവര്‍ പറഞ്ഞു.

Loading...