ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ല, ഇനി പോകാന്‍ ആഗ്രഹിക്കുന്നില്ല;ബിന്ദു അമ്മിണി

ശബരിമലയില്‍ പ്രവേശിച്ച് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച ആളാണ് ബിന്ദു അമ്മിണി. ഇപ്പോഴിതാ ശബരിമല പ്രവേശനത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ബിന്ദു അമ്മിണി. ശബരിമലയില്‍ പോയതില്‍ പശ്ചാത്താപമില്ലെന്നും ഇനി ജീവിതത്തില്‍ പോകാന്‍ ആഗ്രഹമില്ലെന്നും ബിന്ദു അമ്മിണി.താന്‍ ചിലരുടെ വേട്ടക്ക് ഇരയാവുകയാണെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയില്ലെന്നും പറഞ്ഞ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്തെത്തിയത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു.

ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ വേണ്ടി പോയതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. കൂടാതെ അന്ന് മല കയറിയതിന്റെ പേരില്‍ മാധ്യമങ്ങളിലൂടേയും ഫോണിലും വധഭീഷണി വരെയുണ്ടാകുന്നുവെന്നും ബിന്ദു ആശങ്ക വ്യക്തമാക്കി. ഇതെക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് ഒന്നും ചെയ്യുന്നില്ല, നടപടി ഉണ്ടായില്ലെങ്കില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ സത്യഗ്രഹം തുടങ്ങുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

Loading...