ശബരിമലയില്‍ പോകണമെന്നാവശ്യപ്പെട്ട് ബിന്ദുവും രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് ചിലരുടെ തീരുമാനം. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുവതീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്താഴ്ച പരിഗണിക്കും.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കുക, പ്രായപരിശോധന തടയുക, ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുക, സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കുക, സ്ത്രീപ്രവേശന വിധിക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രചാരണം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിന്ദുവിന്റെ ഹര്‍ജി.

Loading...

ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ നല്‍കിയത്. ഇരുവരുടെയും ഹര്‍ജി അടുത്താഴ്ച പരിഗണിക്കുന്നതാണ്.

മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ മുന്നിലാണ് വിഷയം ഉന്നയിച്ചത്. അടിയന്തരമായി റിട്ട് ഹര്‍ജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ചൊവ്വാഴ്‍ച ശബരിമലയ്ക്ക് പോകാനായി തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പമെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയിരുന്നു. അന്നേ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ബിന്ദു അമ്മിണിയാണ് കമ്മീഷണര്‍ ഓഫീസിലെത്തിയത് ആണെന്നറിഞ്ഞതോടെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. വാക്കേറ്റവുമുണ്ടാവുകയും, ബിന്ദു അമ്മിണിയെ തടയുകയും ചെയ്തു. ഇതിനിടെ ബിന്ദുവിന് നേരെ മുളക് സ്പ്രേ ആക്രമണവും നടന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ആക്രമണം നടത്തിത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.