തനിക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് മടി;ബിന്ദു അമ്മിണി

കോഴിക്കോട്: ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ഒരുപാട് വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത ആളാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ഇപ്പോഴിതാ പൊലീസുകാര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് ബിന്ദു അമ്മിണി. തനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ അതിനു മടി കാട്ടുന്നുവെന്നാരോപിച്ചാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. താന്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ അത് തടയാന്‍ കഴിയുന്നത്ര ദൂരത്തിലല്ല പൊലീസുകാര്‍ ഉള്ളതെന്നും ബിന്ദു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. ‘എനിക്ക് കേരള പോലീസ് നല്‍കിയിരിക്കുന്ന പ്രൊട്ടക്ഷന്‍ വളരെ രസകരമാണ്. എന്നെ പോലെ ഒരാള്‍ക്ക് പ്രൊട്ടക്ഷന്‍ നല്‍കാന്‍ മടിക്കുന്ന വര്‍ക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ് അതിനിടയില്‍ തങ്ങിനില്‍ക്കാന്‍ സമയംകിട്ടാറില്ല. ഷെഡ്യൂള്‍ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു. ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം. വീടും കോളേജും പരിസരങ്ങളും ഒപ്പം വരാന്‍ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടിവരുന്നവര്‍.

Loading...