ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോകുമെന്ന് ബിന്ദു അമ്മിണി

കൊച്ചി: ശബരിമലയിൽ വീണ്ടും ദർശനം നടത്തുമെന്ന് ബിന്ദു അമ്മിണി. ജനുവരി രണ്ടിന് താൻ വീണ്ടും ശബരിമലയിൽ എത്തുമെന്ന് അവർ അറയിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ അറിയിച്ചു കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ബിന്ദു ശബരിമലയിൽ ദർശനം നടത്തിയത്.

സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതരമൊരു തീരുമാനത്തിലെത്തിയതെന്നും ദർശനത്തിന് ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളിൽ നിന്നുള്ളവരുണ്ടാകുമെന്നും അറിയിച്ചു. പൊലീസിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ല. അത്കൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.

Loading...

അതേസമയം താൻ ചൊവ്വാഴ്ച ശബരിമല ദർശനത്തിനെത്തിയത് മന്ത്രി എ കെ ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണെന്ന വാദങ്ങൾ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസിൽ പോയതെന്നും അവർ വ്യക്തമാക്കി.

ബിന്ദു അമ്മിണിയുടം മുഖത്ത് മുളകുലായനി സ്പ്രേചെയ്ത അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ കണ്ണൂര്‍ സ്വദേശി ശ്രീനാഥ് പദ്മനാഭനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാകും ജനുവരി രണ്ടിന് ശബരിമല ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തത്.

മന്ത്രി എകെ ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി. ബിജെപി നേതാക്കളാണ് ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

ഇതിനിടെ മന്ത്രി എ.കെ.ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ചൊവ്വാഴ്ച ദര്‍ശനത്തിന് വന്നതെന്ന വാദങ്ങള്‍ ബിന്ദു അമ്മിണി തള്ളി. ബിജെപി നേതാക്കളാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നത്. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.

ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന ആവശ്യവുമായി ചൊവ്വാഴ്ച എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയടക്കമുള്ളവര്‍ക്കൊപ്പം ബിന്ദു അമ്മിണിയുമുണ്ടായിരുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ യാതൊരുവിധ ഗൂഢാലോചനയുമില്ലെന്ന് ബിന്ദു അമ്മിണി. തൃപ്തി ദേശായി ആവശ്യപ്പെട്ടതിനാലാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

‘ശബരിമല ദര്‍ശനത്തിനായി പോകുന്നവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഞാന്‍ നേരത്തേ പറഞ്ഞതാണ്. അത്തരത്തില്‍ തൃപ്തി ദേശായി എന്നോട് സഹായം അഭ്യാര്‍ത്ഥിച്ചു. അതിനാല്‍ ഞാന്‍ അവരുടെ കൂടെ വന്നു’-ബിന്ദു അമ്മിണി പറ‌ഞ്ഞു. സുരക്ഷിതമായ കേന്ദ്രത്തിലേക്ക് പൊലീസ് മാറ്റുന്നതിനിടെയാണ് ബിന്ദുവിന്റെ പ്രതികരണം.