ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു; ബിന്ദുപണിക്കര്‍

ആരെയും അറിയിക്കാതെയുള്ള കൂടിച്ചേരലായിരുന്നു സായ് കുമാറിന്റെയും ബിന്ദു പണിക്കറിന്റെയും. ഒരു അവസരത്തില്‍ ഇരുവരും വിവാഹം കഴിച്ചെന്നും ഒന്നിച്ചു ജീവിക്കുന്നുവെന്നും അറിയാന്‍ ഇടയായി. വിവാദങ്ങളുടെ പെരുമഴയായിരുന്നു പിന്നീട്. എന്നാല്‍, വിവാദങ്ങള്‍ക്കൊക്കെ ഉത്തരവുമായി ബിന്ദു പണിക്കര്‍ തന്റെ ജീവിതത്തിലുണ്ടായ അനുഭവം തുറന്നുപറയുന്നു.

ബിജുവേട്ടന്‍ മരിച്ചിട്ട് അന്ന് ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഞാന്‍. ആയിടെ സായിയേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് നിര്‍ബന്ധിച്ച് അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങള്‍ ഒരേ തരത്തിലുള്ള കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്നമായി പറഞ്ഞു പരത്തി.

Loading...

ഇതൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും വീട്ടില്‍ വന്ന് സംസാരിച്ചത്. അന്ന് കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതം ഇല്ലെന്ന് മറുപടി നല്‍കി. എന്നാല്‍ അവര്‍ക്കതും സമ്മതമായിരുന്നു. ഇങ്ങനെയാണ് രണ്ടാമതൊരു വിവാഹത്തിന് നില്‍ക്കുന്നത്. വിവാഹമോചനത്തിന് ശേഷമാണ് ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയതെന്നും ബിന്ദു പറയുന്നു.