എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു സായ്കുമാറിനെ വിവാഹം കഴിച്ചത്; ബിന്ദു പണിക്കര്‍

വലിയ ആഘോഷങ്ങളോ ബഹങ്ങളങ്ങളോ ഇല്ലാതെയാണ് സായ്കുമാര്‍-ബിന്ദു പണിക്കര്‍ താരദമ്പതികള്‍ വിവാഹം ചെയ്തത്..സായ്കുമാറിനെ വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഗോസിപ്പിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് ബിന്ദു പണിക്കര്‍. ഒരു അമേരിക്കന്‍ ഷോയില്‍ ഇരുവരും ഒരേ ഡ്രസ്സ് അണിഞ്ഞു എത്തിയതൊക്കെ ഗോസിപ്പ് സൃഷ്ടിച്ചുവെന്നും ബിന്ദു പണിക്കര്‍ തുറന്നു പറയുന്നു.

ബിന്ദു പണിക്കരുടെ വാക്കുകള്‍

‘ബിജുവേട്ടന്‍ മരിച്ചിട്ടു ഏഴു മാസമേ ആയിരുന്നുള്ളൂ. ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. ആയിടെ സായിയേട്ടന്റെ നേതൃത്വത്തില്‍ ഒരു അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം വന്നു. എന്റെ ചേട്ടനാണ് എന്നെ നിര്‍ബന്ധിച്ചു അയച്ചത്. തിരിച്ചു വന്നപ്പോഴാണ് നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അറിഞ്ഞത്. ഷോയ്ക്ക് ഞങ്ങള്‍ ഒരേ കോസ്റ്റ്യൂം ഇട്ടതൊക്കെ വലിയ പ്രശ്‌നമായി പറഞ്ഞു പരത്തി. അതൊന്നും കാര്യമാക്കിയില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണു സായിയേട്ടന്റെ ചേച്ചിയും ഭര്‍ത്താവും എന്റെ വീട്ടില്‍ വന്നു സംസാരിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചൊരു ജീവിതമില്ലെന്നായിരുന്നു എന്റെ മറുപടി. അവര്‍ക്കതും സമ്മതമായിരുന്നു. അങ്ങനെയാണ് വീണ്ടുമൊരു വിവാഹത്തിലേക്ക് എത്തിയത്.

ന്‍പ് 2010 ഏപ്രില്‍ 10- നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ആരെയും ഒന്നും ഒളിച്ചിട്ടില്ല. ബിന്ദു എന്റെ അനുജത്തിയാണ് എന്നൊന്നും സായിയേട്ടനും എവിടെയും പറഞ്ഞിട്ടില്ല.