തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടക്കുന്നതിന് പിന്നാലെ അന്ത്യന്തം നാടകീയമായ സംഭവങ്ങള്‍ കൂടിയാണ് അരങ്ങേറുന്നത്. എ്ന്‍ഫോഴ്‌സ്‌മെന്റിനെതിരെ ബിനീഷിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി. ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്സ്മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് കുടുംബാഗംങ്ങള്‍ ആരോപിക്കുന്നത്.ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.തുടര്‍ന്ന് ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തുകയായിരുന്നു. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നാണ് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും, കുട്ടിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ ഉത്തരവ് ഇന്നുതന്നെ പുറപ്പെടുവിക്കുമെന്ന് മനോജ് കുമാര്‍ പറഞ്ഞു.എന്നാല്‍ റെയ്ഡുമായി പൂര്‍ണമായും സഹകരിക്കുമെന്നും എന്നാല്‍ 24 മണിക്കൂറിലധികമായി എന്‍ഫോഴ്സ്മെന്റ് വീട്ടുതടങ്കലിലാക്കിയ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും കണ്ടതിന് ശേഷമേ മടങ്ങു എന്നും ബന്ധുകള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ പരിശോധനയ്ക്ക് എത്തിയ സംഘം വ്യാഴാഴ്ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയിട്ടില്ല. തുടര്‍ന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ച് മഹസര്‍ രേഖകള്‍ തയാറാക്കുന്ന നടപടികളിലേക്ക് കടന്നു.എന്നാല്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയാറായില്ല. ഇവിടെ നിന്ന് ക്രെഡിറ്റ്കാര്‍ഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാന്‍ തയാറാകാതിരിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡാണിത്. ഇ.ഡി തന്നെ ഈ കാര്‍ഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.