പാസ് ബുക്കിലും ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ്… യുവതിക്ക് ബിനോയ് നല്‍കി വന്നിരുന്നത് ലക്ഷങ്ങള്‍, തെളിവ് ശക്തം

പീഡനക്കേസ് ആരോപണം ഉയര്‍ത്തിയ യുവതിക്ക് ബിനോയ് കോടിയേരി നല്‍കിയത് ലക്ഷങ്ങള്‍. അമ്ബതിനായിരം മുതല്‍ നാല് ലക്ഷം രൂപ വരെ ബിനോയ് നല്‍കിയതിന്റെ ബാങ്ക് അക്കൗണ്ട് രേഖകള്‍ യുവതി പോലീസിന് കൈമാറി. യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരു നല്‍കിയെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ബിനോയിയുടെ കുരുക്കിമുറുക്കി പണം നല്‍കിയതിന്റെ രേഖകളും പുറത്തുവന്നിരിക്കുന്നത്.

ബാങ്ക് അക്കൗണ്ടിലൂടെയാണ് ബിനോയ് യുവതിക്ക് പല തവണയായി പണം കൈമാറിയിരിക്കുന്നത്. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിരിക്കുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ബിനോയ്ക്കെതിരെ പാസ്പോര്‍ട്ട് രേഖകള്‍ ഹാജരാക്കിയതിനു പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് രേഖകളും യുവതി ഹാജരാക്കിയത്. അതേസമയം പാസ് ബുക്കിലും ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Loading...

നേരത്തെ യുവതിക്കൊപ്പം ബിനോയ് കോടിയേരി താമസിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നുവെന്ന് മുംബൈ ഓഷിവാര പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ യുവതി മൊഴി നല്‍കാന്‍ എത്തിയപ്പോഴാണ് യുവതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിരിക്കുന്നത്. ബിഹാറി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിയെ തേടി മുംബൈ പോലീസില്‍ കണ്ണൂരിലും തിരുവനന്തപുരത്തും എത്തിയിരുന്നുവെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. ബിനോയ് കോടിയേരിയുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ അഭിഭാഷകന്‍ മുഖേന ബിനോയ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.