‘പ്രസവമെന്നാല്‍ രഹസ്യങ്ങളാല്‍ ചുറ്റപ്പെട്ട പ്രതിഭാസം; ശരീരത്തില്‍ ലിംഗവും യോനിയും ഇല്ല’; കല്യാണം കഴിക്കുന്നത് കുട്ടികളെ ഉണ്ടാക്കാന്‍; കുട്ടികളുണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ല: ബയോളജി പുസ്തകം

കുട്ടികളുണ്ടാകുന്നത് ഇപ്പോഴും അജ്ഞാതമെന്ന് തെലുങ്കാനയിലെ പത്താംക്ലാസ് പാഠപുസ്തകം. തെലുങ്കാന എസ്.സി.ആര്‍.ടി പുറത്തിറക്കിയ പത്താം ക്ലാസിലെ ബയോളജി പാഠ പുസ്തകത്തിലാണ് പ്രസവം ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത രഹസ്യമാണെന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ബയോളജി പുസ്തകത്തിന്റെ 126ാം പേജിലാണ് ഈ ‘അതിഗൂഢ രഹസ്യ’ത്തെക്കുറിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്. എങ്ങനെയാണ് കുട്ടികള്‍ ജനിക്കുന്നത് എന്ന് വിശദമാക്കുന്ന പാഠഭാഗത്ത് ഭൂരിപക്ഷം അവസരങ്ങളിലും കുട്ടിയുടെ തലയാണ് ആദ്യം പുറത്തു വരുന്നതെന്ന് പറയുന്നു.

Loading...

തുടര്‍ന്നുള്ള ഭാഗമിങ്ങനെ, ‘കുട്ടികള്‍ പിറക്കുന്ന പ്രവര്‍ത്തനത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്നും അറിയില്ല’. വിദഗ്ധരെയടക്കം അമ്പരപ്പിച്ചാണ് പാഠപുസ്തകം പ്രസവത്തെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കുന്നത്.

പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ഒരു ഉദാഹരണം മാത്രമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകത്തിലാണ് ഇത്തരം തെറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലൈംഗികതയെക്കുറിച്ചും പ്രത്യുല്‍പാദനത്തെക്കുറിച്ചും കുട്ടികളിലുണ്ടാവുന്ന സംശയങ്ങളെ ദുരീകരിക്കേണ്ട പ്രായത്തിലാണ് അവര്‍ക്കുമുമ്പില്‍ ഇത്തരം തെറ്റായ വിവരങ്ങള്‍ എത്തിക്കുന്നത്.