മേക്കപ്പ്മാൻ ജോർജിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും ദുൽഖർ സൽമാനും

തന്റെ മേക്കപ്പ്മാൻ ജോർജിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ജോർജിനൊപ്പം നിൽക്കുന്ന ചിത്രവും പിറന്നാൾ കേക്കിന്റെ ചിത്രവും പങ്കു വച്ചാണ് മെഗാസ്റ്റാർ പിറന്നാൾ ആശംസകൾ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്.

മമ്മൂക്കയ്ക്കൊപ്പം മേക്കപ്പ്മാനായി സിനിമയിൽ പ്രവർത്തനം ആരംഭിച്ച ജോർജ് കോട്ടയം സ്വദേശിയാണ്. നിർമാതാവ് കൂടിയായ അദ്ദേഹം 30 വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ‌ കൺട്രോളർ ബാദുഷ, ദുൽക്കർ, ജോർജ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കു വച്ചത്.

Loading...

ഇതിനകം നിരവധി പേരാണ് മമ്മുക്കയോട് പോസ്റ്റിന് പ്രതികരണം അറിയിച്ചിരിക്കുന്നത്.