ബിഷപ്പിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് ‘വിളിച്ചുണര്‍ത്തല്‍’ സമരവുമായി ജനകീയ കൂട്ടായ്മ

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ കുറ്റാരോപിതനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിളിച്ചുണര്‍ത്തല്‍ സമരവുമായി ജനകീയ കൂട്ടായ്മ രംഗത്ത്. സെക്രട്ടേറിയറ്റിന്റെ പടിക്കല്‍ നിന്ന് മന്ത്രിമാരെ ഓരോരുത്തരെയായി വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ‘ഹലോ മന്ത്രിയല്ലേ, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമല്ലോ’ എന്നു ചോദിച്ച് ഓരോരുത്തരായി മാറി മാറി വിളിയ്ക്കുകയായിരുന്നു.

വ്യത്യസ്ത തരത്തിലുള്ള പ്രതിഷേധം ഇതിനൊടകം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ചില മന്ത്രിമാര്‍ പരിശോധിക്കാമെന്ന് മറുപടി നല്‍കി. ചിലരാകാട്ടെ പോലീസാണ് നടപടി എടുക്കേണ്ടതെന്ന് പറഞ്ഞു. ചിലര്‍ഫോണ്‍ പിഎയ്ക്ക് കൈമാറി. ഇന്ന് മന്ത്രിമാര്‍, ഇനിയും അറസ്റ്റ് നീണ്ടാല്‍ ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിക്കാനാണ് സമര സമിതിയുടെ നീക്കം. കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കികൊണ്ടാണ് ജനകീയ കൂട്ടായ്മയുടെ സമരം. കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതില്‍ പരാതി നല്‍കിയിട്ട് നൂറുദിനങ്ങളോട് അടക്കുകയാണ്.

പരാതിയില്‍ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെയാണ് സമരവുമായി കന്യാസ്ത്രീകള്‍ പൊതു നിരത്തിലെത്തിയത്. ഇതിനു പിന്നാലെ നിരാഹാര സത്യാഗ്രഹം നടത്തുകയാണ് ഇരയായ കന്യാസ്ത്രീയുടെ സഹോദരി. രാജ്യത്തിനകത്തും പുറത്തു നിന്നുമായി കന്യാസ്ത്രീയെ അനുകൂലിച്ച് രംഗത്തെത്തിയവരാണ് ഏറെയും. ഇതേതുടര്‍ന്ന് ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യല്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ബിഷപ്പിനെ ഏഴ് മണിക്കൂറാണ് ചോദ്യം ചെയ്ത്. ഉത്തരത്തില്‍ ദുരൂഹതകള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ ഇന്നും ചോദ്യം തുടരുകയാണ്. ഇതിനു ശേഷമേ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Top