ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും ശക്തനോ…? കന്യാസ്ത്രീകളുടെ ജീവിതം തുലാസില്‍… ബിഷപ്പ് ഹൗസില്‍ അനഭിമതനായ ഫ്രാങ്കോയുടെ സുഖവാസം ശീതികരിച്ച സെമിനാരി മന്ദിരത്തില്‍

ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും ശക്തനോ? കന്യാസ്ത്രീകളുടെ ജീവിതം തുലാസില്‍… ബിഷപ്പ് ഹൗസില്‍ അനഭിമതനായ ഫ്രാങ്കോയുടെ സുഖവാസം സെമിനാരി മന്ദിരത്തില്‍. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും ശക്തനോ?

അധികാരമില്ലാതെ ബിഷപ്പ് ഹൗസില്‍ കഴിയാന്‍ പറ്റാത്ത ഫ്രാങ്കോ ഡെങ്കിപ്പനിയ്ക്കുള്ള ചികിത്സ ശേഷം മടങ്ങിയത് താന്‍ തന്നെ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിന്റെ പേരിലുള്ള ആഡംബര സെമിനാരിയിലേക്കാണ്.

Loading...

പൂര്‍ണ്ണമായും ശീതികരിച്ച സെമിനാരിയില്‍ വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ സുഖവാസം. ബിഷപ്പ് ഹൗസില്‍ പഴയപോലെ സ്ത്രീകളും കന്യാസ്ത്രീകളും രാപ്പകലില്ലാതെ കയറിയിറങ്ങുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസ് വിലക്കിയിരുന്നു.

അരമനയില്‍ ശുദ്ധീകലശം തുടങ്ങിയതോടെ ഫ്രാങ്കോ അനുകൂലികള്‍ അവിടേക്ക് കയറാന്‍ മടിച്ചു. ഇതോടെ ഒറ്റപ്പെട്ടുപോയ ഫ്രാങ്കോ പുറത്തിറങ്ങുന്നത് തന്നെ വിരളമായിരുന്നു.

മുന്‍പ് രാജകുമാരനെ പോലെ പരിചാരകര്‍ക്കൊപ്പം ഭക്ഷണമുറിയിലേക്ക് എത്തിയിരുന്ന ഫ്രാങ്കോയ്ക്ക് ആരുടെയും കണ്ണില്‍പെടാതെ ഒറ്റയ്ക്ക് വന്നിരുന്ന് ഭക്ഷണം കഴിക്കേണ്ട സ്ഥിതിവരെയെത്തിയിരിക്കുന്നു.
ഇതോടെ സെമിനാരിയിലേക്ക് പോയ ഫ്രാങ്കോ തനിക്ക് വേണ്ടപ്പെട്ടവരെ അവിടെ കാണുകയും അവര്‍ക്കൊപ്പം അടിച്ചുപൊളിക്കുകയുമാണ്.

അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീക്കും അവരെ പിന്തുണച്ചവര്‍ക്കും ജീവിതം ഭീഷണിയുടെ നടുവിലാണുള്ളത്. ഇവരെ ഒതുക്കാന്‍ രണ്ടു മാസം മുന്‍പ് ഫ്രാങ്കോ പക്ഷക്കാരായ രണ്ടു കന്യാസ്ത്രീകള്‍ ജലന്ധറില്‍ നിന്നും കുറവിലങ്ങാട് എത്തിയിരുന്നു.

ഇവരില്‍ ഒരാള്‍ ഈ മാസം ആദ്യം മടങ്ങിപ്പോയെങ്കിലും പകരമായി പുതിയ മൂന്നു പേര്‍ കൂടി എത്തിയിട്ടുണ്ട്. മഠത്തില്‍ നടന്നത് മുഴുവന്‍ അറിയാവുന്ന മറ്റ് രണ്ട് കന്യാസ്ത്രീകള്‍ ഇതിനകം തിരുവസ്ത്രം ഉപേക്ഷിച്ച് വീടുകളിലേക്കും മടങ്ങി.

ബിഷപ്പ് സിംഫോറിയന്‍ കീപ്രത്ത് തുടങ്ങിവച്ച മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ സമൂഹത്തില്‍ ബിഷപ്പ് ഫ്രാങ്കോ ചുമതലയേല്‍ക്കുമ്പോള്‍ 100 ഓളം അംഗങ്ങളുണ്ടായിരുന്നു. ഫ്രാങ്കോയുടെ കയ്യിലിരിപ്പുകൊണ്ട് അത് 80 ആയി ചുരുങ്ങി.

‘നിങ്ങളുടെ പിതാവിനെ കുഴിച്ചിട്ട പോലെ നിങ്ങളുടെ സഭയേയും കുഴിച്ചിടുമെന്ന്’ കീപ്രത്ത് പിതാവിന്റെ സംസ്‌കാര ചടങ്ങില്‍ കന്യാസ്ത്രീകളോട് പറഞ്ഞ ബിഷപ്പ് ഫ്രാങ്കോയുടെ വാക്കുകള്‍ അന്വര്‍ത്ഥമാകുകയാണ്.