കണ്ടെയിന്‍മെന്‍റ് സോണായതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ അനുമതി ലഭിച്ചില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

താമസസ്ഥലം കണ്ടെയിന്‍മെന്‍റ് സോണായതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ അനുമതി ലഭിച്ചില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരായില്ല. കേസ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഈ മാസം 13-ാം തീയതിയിലേക്ക് മാറ്റി. കേസില്‍ ഇന്ന് പ്രതിയെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കാനിരിക്കുകയായിരുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ വിടുതല്‍ ഹര്‍ജി നേരത്തെ തള്ളിയിരുന്നു. കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ തന്നെ പ്രതിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഫ്രാങ്കോയുടെ ആവശ്യം. ജൂലൈ-1നു നേരിട്ട് ഹാജരാകാനുള്ള വിചാരണ കോടതി ഉത്തരവ് സ്റ്റെ ചെയ്യണം എന്ന ബിഷപ്പിന്റെ ആവശ്യവും ഹൈക്കോടതി നേരത്തെ തള്ളിയിരുന്നതാണ്. ഇതിന് പിന്നാലെയാണ് കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന ബിഷപ്പിന്റെ ന്യായീകരണം.

Loading...