ഫ്രാങ്കോ മൂലം മാനക്കേട്: അയ്യയ്യോ കഷ്ടം…തൊപ്പി അഴിച്ചു വയ്പ്പിക്കാൻ ഇനി റിമാന്റ് വരെ കാക്കണോ?

കുരുന്നു പെണ്ണിനേ ഗർഭിണിയാക്കി അപ്പന്റെ തലയിൽ അത് കെട്ടിവയ്ച്ച ഫാ.റോബിൻ തുടങ്ങി വയ്ച്ച ജയിൽ നിറയ്ക്കൽ തുടരുന്നു. സീറോ മലബാർ സഭയിൽ അങ്ങിനെ മെത്രാനും ജയിലിൽ ആകാൻ പോകുന്നു.വേലി തന്നെ വിളവ് തിന്നു. കന്യാസ്ത്രീയേ ലൈംഗീക ആവശ്യത്തിന്‌ ഉപയോഗിക്കാൻ എളുപ്പമാണല്ലോ..ആരും അറിയില്ല. എല്ലാം അരമന രഹസ്യം പോലെ കന്യാസ്ത്രീകളും കരുതും. എന്നാൽ ഈ കണക്ക് കൂട്ടൽ തെറ്റി. 46കാരിയായ കന്യാസ്ത്രീ..അവർ 40വയസു മുതൽ ലൈംഗീക വൃത്തിയിൽ ബിഷപ്പുമായി കഴിഞ്ഞു. ഒന്നല്ല..3വർഷം വരെ. 13 തവണ ലൈംഗീകമായി ബന്ധപ്പെട്ടു. കന്യാസ്ത്രീയുടെ പരാതിയിൽ ഓറൽ സെക്സ് അടക്കം പ്രകൃതി വിരുദ്ധ ലൈംഗീക ബന്ധം നടന്നു. പ്രതി സ്ഥാനത്ത് മലയാളിയും ജലന്ധർ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കൽ. ഇനി എന്താ വൈകുന്നത്? ഈ മെത്രാന്റെ തൊപ്പി അഴിപ്പിച്ച് ആ അധികാര വടി വാങ്ങി രണ്ടെണ്ണം കൊടുത്ത് വിടാൻ സഭ ആലോചിക്കുകയാ..ഇനി മെത്രാൻ ജയിലിൽ പോയി എന്ന് ലോക മാധ്യമങ്ങളേ കൊണ്ട് സീറോ മലബാർ സഭ എഴുതിപ്പിക്കും. ആകെ നാറ്റിക്കും. അങ്ങിനെയാ സീറോ മലബാർ. അവസാനം വരെ വ്യഭിചാരികളായ വൈദീകരേ സംരക്ഷിക്കും.ഏതേലും പഴുതിലൂടെ അവരേ രക്ഷിക്കാൻ കോടികൾ എറിയും. പൂത്ത പണവും ആസ്തിയും കൊണ്ട് അംബാനിയേക്കാൾ മുന്നിലല്ലേ സീറോ മലബാർ..വിദേശത്ത് കത്തോലിക്കാ സഭയുടെ ഉള്ള ആസ്തി മുഴുവൻ ഇങ്ങിനെ പെണ്ണ്‌ കേസിലും പിള്ളേരേ പീഢിപ്പിച്ചതിനും കൊടുത്ത് മുച്ചൂടും മുടിഞ്ഞു. ഇപ്പോൾ കേരളത്തിലും ഇന്ത്യയിലും ഇത് ആവർത്തിക്കുന്നു.

ബലാൽസംഗം, പ്രകൃതിവിരുദ്ധ ലൈംഗീകത എന്നിവയ്ക്ക് കുറവിലങ്ങാട് പോലീസ് കേസെടുത്തു. കന്യാസ്ത്രീയുടെ മൊഴിയും എടുത്തു. 2016വരെ ഈ ബിഷപ്പ് ലൈംഗീക പീഢനം നടത്തി. ഒന്നിച്ച് ആഘോഷിക്കുന്നത് പിന്നെ പീഢനം ആകുമോ എന്നും ചോദിക്കാം. അത് എന്തുമാകട്ടേ..ബിഷപ്പ് കേരളത്തിലെത്തുമ്പോള്‍ താമസത്തിനായി കുറവിലങ്ങാട്ടെ ഗസ്റ്റ് ഹൗസിലെത്തും. ഈ സമയത്തായിരുന്നു ബലാത്സംഗവും പ്രകൃതിവിരുദ്ധപീഡനവും. ഗസ്റ്റ് ഹൗസില്‍ മെത്രാൻ വരുമ്പോൾ ഈ കന്യാസ്ത്രീ അവിടെ ളോഹ ഇസ്തിരി ഇടാൻ ചെല്ലും.ബി ഷപ്പിനേ കുളിപ്പിക്കണം, യാത്രാ ക്ഷീണം അകറ്റാൻ തടവണം..ജോലികൾ ഏറെയാണ്‌ ഈ ഗസ്റ്റ് ഹൗസിൽ..വൃത്തികെട്ട ഫ്രാങ്കോ..ആ പേരിൽ തന്നെയുണ്ട് ഒരു വല്ലാത്ത പൈശാചീകത..എപ്പോഴും എന്തിനായിരുന്നു ഈ കന്യാസ്ത്രീ മാത്രം ളോഹ ഇസ്തിരി ഇടാൻ അവിടെ പോയത് എന്നത് വേറെ കാര്യം.

ഒരു മകളേയും ഈ പൃകൃതി വിരുദ്ധ പരിപാടിക്ക് പറഞ്ഞുവിടരുത്

എന്തായാലും സംഭവം ലൈംഗീകതയാണ്‌. എല്ലാ സ്ത്രീകൾക്കും ഉള്ള വികാരങ്ങൾ കന്യാസ്ത്രീകൾക്കും ഉണ്ട്. അതിനകത്തും പള്ളി മുറികളുമായും ബന്ധപ്പെട്ട് എന്തെല്ലാം കഥകൾ നമുക്ക് അറിയാം..നാട്ടിൽ പാട്ടാണ്‌…അത് ഞാനായിട്ട് ഇവിടെ എഴുതുന്നില്ല.ഒരു പാട് നിയമ വിരുദ്ധവും പ്രകൃതി വിരുദ്ധതയും അരങ്ങേറുന്ന സ്ഥലം എന്നു തറപ്പിച്ചു പറയട്ടേ..കന്യാസ്ത്രീ എന്ന ആ ജീവിത രീതി പ്രകൃതി വിരുദ്ധമാണ്‌. നിങ്ങളുടെ ഒരു മകളേയും ഈ പൃകൃതി വിരുദ്ധ പരിപാടിക്ക് പറഞ്ഞുവിടരുത്. ഇവർ എന്തിനാ ഇങ്ങിനെ കന്യകമാരായി വികാരം കടിച്ചമർത്തി ജീവിതം തുലയ്ക്കുന്നത്. രഹസ്യ ബന്ധങ്ങൾക്ക് വഴങ്ങുകയും, നിർബന്ധിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ആ മനുഷ്യ ജീവികളുടെ ശരീരത്തേ കൂടി നമ്മൾ പരിഗണിക്കുക. അവർ വികാരവും, ലൈംഗീകതയും ഉള്ള പരിപൂർണ്ണ മനുഷ്യ സ്ത്രീകളാണ്‌.

വന്ധ്യംകരണം പരിഹാരമല്ല

നടൻ ജോയ് മാത്യു പറഞ്ഞു,വൈദീകരുടെ വേണ്ടാത്ത സാധനം എടുത്ത് മാറ്റി വന്ധ്യംകരിക്കാം എന്ന്. എനിക്ക് തോന്നുന്നു അതൊന്നും പരിഹാരമല്ല. വന്ധ്യം കരിച്ചാൽ പിന്നെ ഇത് കൂടുകയേ ഉള്ളു. കുട്ടികൾ ഉണ്ടാകാത്ത അച്ചനായാൻ പിന്നെ ലൈഗീകത ഏറും. കാരണം വൈദീകരുടെ ലൈംഗീകത കുഞ്ഞിനു വേണ്ടിയല്ല. സെക്സിനാണ്‌. വയനാട്ടിൽ നിന്നും സിസ്റ്റർ മേരി എഴുതിയത് മഠത്തിൽ ധാരാളം അബോർഷൻ നടക്കുന്നു എന്നാണ്‌. എല്ലാം പുരോഹിതരുടേത്. കക്കൂസിന്റെ കോളോസറ്റിൽ പോലും പിഞ്ചു കുഞ്ഞുങ്ങളുടെ ജഢം അവർ കണ്ടിരുന്നു അത്രേ..എന്തൊരു പൈശാചീകത.

വൈദീകർക്കും ലൈംഗീകതയാകാം. ആകണം. അത് പാടില്ലാ എന്നത് ഇന്ത്യൻ നിയമത്തിൽ ഇല്ല. വൈദീകരായാലും കന്യാസ്ത്രീ ആയാലും പരസ്പര സമ്മതത്തിൽ ലൈംഗീക ബന്ധത്തിൽ ഏറെപെടുന്നത് നിയമപ്രകാരം തെറ്റല്ല. പിന്നെ മതം..കൂദാശ ഒക്കെ..അതൊക്കെ മാറേണ്ടതും മാറ്റേണ്ടതും ആണ്‌. ലൈംഗീക വികാരം കടിച്ചമർത്തി ജീവിക്കാൻ ബൈബിളും, ക്രിസ്തുവും പറഞ്ഞിട്ടില്ല. പുരോഹിതരേ വെള്ളയടിച്ച കുഴിമാടങ്ങളേ..എന്നു പറഞ്ഞ..പുരോഹിതരേ ഏറ്റവും വെറുത്ത ക്രിസ്തുവിന്റെ വാക്കുകൾ മാത്രമേ ബൈബിളിൽ ഉള്ളു. ക്രിസ്തുവിന്റെ ശിഷ്യന്മാരടക്കം വിവാഹിതർ ആയിരുന്നു. 13 നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു. അന്ന് വരെ മാർപ്പാപ്പമാർക്കും ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. ആദ്യ മാർപ്പാപ്പയായ വിശുദ്ധ പത്രോസിനും ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. അതിനാൽ പഴയതിലേക്ക് തിരികെ പോയി..പുരോഹിതർ ഒരു പെണ്ണിന്റെ കരങ്ങളിൽ ആകണം. അല്ലെങ്കിൽ നിലവിലേ സാഹചര്യത്തിൽ പല സ്ത്രീകളുമായി ബന്ധം സ്ഥാപിക്കും. എത്രയോ ഇടവകകൾ അശാന്തമാകുന്നു. വൈദീകർ തകർത്ത എത്രയോ കുടുംബങ്ങൾ..എത്രയോ ഇരകൾ..എന്നാൽ അവർക്ക് ഒരു ഭാര്യ ഉണ്ടേൽ കുറെ ഒതുക്കം കിട്ടും. ഇത് വായിച്ച് മെക്കിട്ട് കേറാൻ വരുന്നവർ പോയി 13 നൂറ്റാണ്ട് വരെയുള്ള വിവാഹിതരായ വൈദീകരുടേയും മാർപ്പാപ്പയുടെയും നേരേ പോയി വിഷമം തീർത്തോ…

എത്രയോ ആൺകുട്ടികളേ ഞെക്കി പിഴിഞ്ഞ് പീഢിപ്പിച്ച കേസുകൾ, ഒരു കാപ്പിപൊടിക്കാരൻ വൈദീകൻ ഉണ്ട്. അയാൾ മുമ്പ് കണ്ണൂർ ജില്ലയിലേ ഒരു പള്ളിയിൽ ആയിരുന്നു. അയാൾ നേഴ്സുമാരായ 5യുവതികളേയാണ്‌ നിരന്തിരം ലൈംഗീകമായി ഉപയോഗിച്ചത്. സഭവം ഒതുക്കി തീർത്തു. ആ വൃത്തികെട്ടവൻ ഇപ്പോൾ കോട്ടയത്ത് ഒരു പള്ളിയിൽ കുർബാന ചെല്ലുന്നു. ജീവിതത്തിൽ ആ വൃത്തികെട്ടവൻ സുരക്ഷിതനല്ല. എപ്പോഴും പുറത്തുവരാൻ സത്യം തിടുക്കം കാട്ടുന്നു. നീചനായ വൈദീകൻ..

അങ്ങിനെ നേതാവും പൊങ്ങി,  പരാതി മുക്കി കർദ്ദിനാൾ

ഇനിയും എത്രയോ മെത്രാന്മാർ പൊങ്ങാൻ ഇരിക്കുന്നു. ഈ കന്യാസ്ത്രീ പരാതി കർദിനാൾ ആലഞ്ചേരിക്ക് നല്കിയിട്ട് അദ്ദേഹം അതും മുക്കി. 4വർഷമായി കർദ്ദിനാൾക്ക് പരാതി നല്കുന്നത് അദ്ദേഹം മുക്കികൊണ്ടേയിരിക്കുന്നു. ആലഞ്ചേരി ഈ ബലാൽസംഗത്തിനു കൂട്ട് നിന്ന വൃത്തെകെട്ടവനാണ്‌. ഫാ. റോബിൻ കൊട്ടിയൂർ പള്ളിയിൽ നിന്നും കാനഡയിലേക്ക് വിമാനം കയറാൻ ഒളിച്ചോടിയപ്പോൾ അങ്കമാലിയിൽ ഇട്ട് കാർ തടഞ്ഞ് പിടിക്കുകയായിരുന്നു. റോബിന്‌ കാനഡയിലേക്ക് വിമാന ടികറ്റ് എടുത്ത് കൊടുത്തത് ആരാണ്‌. കേട്ടാൽ ഞെട്ടും. കർദിനാൾ അയച്ച് 3 വൈദീകർ അന്ന് കൊച്ചി വിമാനത്താവളത്തിൽ ഫാ.റോബിനേ കാത്ത് നില്കൂകയായിരുന്നു. എന്തൊരു ദുരന്തമാണിതൊക്കെ. കർദ്ദിനാൾ എന്താ ഇങ്ങിനെ..ഇതാ ഇപ്പോൾ കന്യാസ്ത്രീയോട് ക്രൂരത. ആ പരാതിയിൽ നടപടി എടുത്ത് ആ മെത്രാന്റെ കുപ്പായം അങ്ങ് ഇരു ചെവി അറിയാതെ ഊരിച്ചിരുന്നു എങ്കിൽ കുറെ വിഷയം ഒതുങ്ങിയേനേ. അപ്പോൾ ആ ബലാൽസംഗക്കാരന്റെ കൂട്ട് കിട്ടുമോ? ഒടുവിൽ സഹികെട്ടാണ്‌ കാനോൻ നിയമവും കർദിനാൾക്ക് കൊടുത്ത പരാതിയും ചവറ്റു കുട്ടയിൽ ഇട്ട് ഈ കനാസ്ത്രീ പോലീസിൽ എത്തിയത്.

കന്യാസ്ത്രീകളേ ചൂഷണം ചെയ്യുന്നത് , മുന്നറിയിപ്പുകൾ..പാലിച്ചാൽ നല്ലത്, മാനം പോകില്ല, സഭക്ക് നാണക്കേടും ആകില്ല

പള്ളിമുറിയിൽ പാത്രം കഴുകാനും വെച്ചു വിളമ്പാനും പോകുന്ന കന്യാസ്ത്രീകളുടെ പരിപാടി അവസാനിപ്പിക്കണം. കത്തനാർ മാരുടെ ളോഹ അലക്കാൻ പോകുന്ന..വെച്ചു വിളമ്പാൻ പോകുന്ന ഇവർ ദൈവങ്ങൾ അല്ല. വികാരം മുറ്റി നില്ക്കുന്ന മനുഷ്യ ജന്മങ്ങളാണ്‌. എന്നും 18കാരിയുടെ ഹൃദയതുടിപ്പിൽ വികാരത്തേ അമർച്ച ചെയ്ത് കഴിയുന്ന കന്യകമാർ. അതിനാൽ വൈദീകരുമായി ഒരു സമയത്തും ഇനി കന്യാസ്ത്രീകൾ ശ്ര്ംഗരിക്കാൻ പോകരുത്. ഒരു 2മീറ്റർ അകലം സഭ കാനോൻ നിയമം ഭേതഗതി ചെയ്ത് ഏറെപ്പെടുത്തണം. ചുരുങ്ങിയ പക്ഷം ഒരു കന്യാസ്ത്രീയുടെയും ശരീരത്ത് തമാശക്ക് പോലും സ്പർശിക്കാൻ പാടില്ല എന്നെങ്കിലും. ഇന്ന കേരളത്തിലേ എല്ലാ മിക്ക ഇടവകയിലും പ്രത്യേകിച്ച് സീറോ മലബാറിൽ കന്യാസ്ത്രീ ഇല്ലാതെ ളൊഹ അലക്കത്തില്ല, ഭക്ഷണം ഉണ്ടാക്കില്ല, വൈദീകരാവട്ടെ അനവസരത്തിലും രാത്രിയിലും സന്ധ്യാ സമയത്തും ഉള്ള മഠം സന്ദർശനം അവസാനിപ്പിക്കുക. WRITTEN BY അഡ്വ: വിൻസ് മാത്യു, FACEBOOK LINK VINCE MATHEW

വൈദീകരും കന്യാസ്ത്രീകളും ഒരുപാട് തിരുത്തി ജീവിക്കാനുണ്ട്. കാരണം ഇരുവരും വികാരം ഉള്ളിൽ കടിച്ചമർത്തുന്ന മനുഷ്യ ജന്മങ്ങളാണ്‌. അതൊന്നും ഇല്ല എന്നു പറഞ്ഞാൽ ഏറ്റവും വലിയ നുണയായിരിക്കും അത്. എല്ലാ സ്ത്രീകളും വൈദീകരിൽ നിന്നും നിശ്ചിത അകലം പാലിക്കുക. ഒരു തരത്തിലും അവരിൽ വികാര വേലിയേറ്റം ഉണ്ടാക്കരുത്. തിരിച്ചറിവ് പ്രായം ആകാത്ത എല്ലാ പെണ്മക്കളേയും മാതാപിതാക്കൾ സൂക്ഷിച്ചാൽ അവർക്ക് നല്ലത്. ഇതൊന്നും വൈദീകരേയും കന്യാസ്ത്രീകളേയും പരിഹസിക്കാനല്ല. അവരിൽ അനാവശ്യമായ വികാരവും, തോന്നലും ഉണ്ടാക്കാതിരിക്കാനാണ്‌. അതൊന്നും ഉണ്ടാകില്ല എന്ന് പറയുന്ന വൈദീകൻ ആണ്‌ ഏറ്റവും വലിയ കള്ളൻ..അവനേ പ്രത്യേകം സൂക്ഷിച്ചോ..ഇത്തരത്തിൽ വൈദീകർക്ക് വിവാഹം അനുവദിക്കും വരെ എല്ലാവർക്കും സൂക്ഷിച്ച് ജീവിക്കാം. ലോകത്ത് ഇപ്പോൾ കേരളത്തിൽ മാത്രമേ ഈ മഠത്തിലേക്ക് പെൺകുട്ടികളേ അയക്കുന്നുള്ളു. വൈകാതെ അത് നിന്നോളും. ഇത് വത്തിക്കാൻ തന്നെ നിരോധിക്കേണ്ടതാണ്‌.

എന്തായാലും ബിഷപ്പ് ഫ്രാങ്കോയുടെ കൈയ്യിൽ നിന്നും ജീവനും കൊണ്ട് ആ കന്യാസ്ത്രീ രക്ഷപെട്ടു. മറ്റൊരു അഭയ ആയില്ല. ഇത് വായിച്ച് കുതിര കേറാൻ വരുന്നവരേ…പോയി അടുത്ത വൈദീകന്റെ അനാശാസ്യവും, പാവം കന്യാസ്ത്രീയേ പിഴിയുന്നതും തടയുക. നിങ്ങൾക്ക് വിശ്വാസത്തിന്റെ ലഹരി തന്ന് എന്നെ കല്ലെറിയിപ്പിക്കും. പൊട്ടന്മാർ എറിഞ്ഞുകൊണ്ടിരിക്കേ കല്ലുകൊടുത്ത് വിട്ട വൈദീകൻ അടുത്ത് ഇരയേ തിന്നിരിക്കും. ഇതുവരെ അതാനല്ലോ സംഭവിച്ചിട്ടുള്ളത്..നാണം..വേണം..നാണം..ആത്മാഭിമാനമുള്ള സ്ത്രീ ഭക്തർ പ്രതികരിക്കണം..

Top