കുറവിലങ്ങാട് മഠത്തിൽ കണ്ട രക്ത കറയ്ക്ക് പിന്നിലെ രഹസ്യം…20 ആം നമ്പർ മുറി എന്നും രഹസ്യങ്ങളുടെ സങ്കേതം

കോട്ടയം: വിഷിഷ്ട വ്യക്തികൾക്ക് മാത്രമായി തുറക്കപ്പെട്ടിരുന്ന കുറുവിലങ്ങാട് കന്യാസ്ത്രീ മഠത്തിലെ ഇരുപതാം നമ്പർ മുറിയിൽ നിന്നും പുറത്തു വരുന്നത് ദുരൂഹതകളുടെ കാണാവരമ്പുകൾ. ജലന്ധർ ബിഷപ്പ് തന്നെ പീഡിപ്പിച്ചുവെന്നു കാട്ടി കന്യാസ്‌ത്രീ നൽകിയ മൊഴിയോടെയാണ് മഠത്തിലെ 20 ആം നമ്പർ മുറിയും കുപ്രസിദ്ധിയിലേക്ക് വഴുതി വീഴുന്നത്. വൃദ്ധ സദനവും മഠവും സ്ഥിതി ചെയ്തിരുന്ന ചുറ്റുവട്ടത്തിൽ വിശിഷ്ട വ്യക്തികൾക്ക് വേണ്ടി മാത്രമായിരുന്നു ഈ മുറി. ബിഷപ്പുമാരും വൈദികരും കോൺവെന്‍റുകളിൽ താമസിക്കരുതെന്ന് സഭാ നിയമം ഉണ്ടെങ്കിലും ഇതിനെ മറികടന്ന് പലരും ഇവിടെ അന്തിയുറങ്ങാൻ എത്തിയിരുന്നതായി മഠത്തിലെ രജിസ്റ്റർ വെളിപ്പെടുത്തുന്നു. report by-പ്രകാശൻ പുതിയേരി

എന്തിനായിരുന്നു മന്യാസ്ത്രീ മഠങ്ങളിൽ തിരുസഭ നിഷ്കർഷിക്കപ്പെട്ട വിലക്കപ്പെട്ട സമയത്ത് വൈദീകരും ബിഷപ്പുമാരും അവിടെ എത്തിയത്? ഇപ്പോൾ ബലാൽസംഗം ആരോപിക്കപ്പെട്ട ബിഷപ്പും മറ്റുള്ളവരും എന്തിനു എല്ലാ നിയമവും കാറ്റിൽ പറത്തി കന്യകമാർ സമാധാനത്തോടും, ശാന്തിയോടും ഉറങ്ങേണ്ട മഠത്തിൽ ഉറങ്ങി? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ്‌.ഈ അന്തിയുറക്കത്തിന്‍റെ പിന്നാമ്പുറ കഥകൾ തേടിചെന്ന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചതും ഞെട്ടിക്കുന്ന വിവരങ്ങളാണ്.

20 ആം നമ്പർ മുറിയും രക്തക്കറയും

രഹസ്യങ്ങളുടെ താഴ്വരയായിരുന്നത്രേ മഠത്തിലെ ഈ മുറി. അത്യാധുനിക രീതിയിൽ സംരക്ഷിച്ചിരുന്ന മുറി എപ്പോഴും ദുരൂഹമായിരുന്നു. മഠത്തിൽ കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കായി പലരും ഉണ്ടായിരുന്നുവെങ്കിലും ഇവർക്ക് പോലും വിലക്കപ്പെട്ട ഇടമായിരുന്നു 20 ആം നമ്പർ മുറി. എന്നാൽ ഈ വിലക്ക് മറികടന്ന് മുറിയിലെ രഹസ്യമറിയാൻ മഠത്തിലെ ചിലർ ശ്രമിച്ചത് ചില വിവാദങ്ങൾക്ക് കാരണമായിരുന്നു. ബിഷപ് ഫ്രാങ്കോ മുളയക്കൽ മാത്രമല്ലായിരുന്നു ഇവിടുത്തെ സന്ദർശകർ. രാജ്യത്തിനു പുറത്തു നിന്നുവരെയുള്ള വിശിഷ്ട വ്യക്തികൾ മഠത്തിൽ അന്തിയുറങ്ങിയിട്ടുണ്ട്. സഭയുടെ വിവിധ കേന്ദ്രങ്ങളിൽ താമസ സൗകര്യം തരപ്പെടുത്തിയിട്ടും ഇവയെല്ലാം വേണ്ടെന്നു വച്ച് മഠം തേടിയെത്തുന്നവരുടെ ചേതോ വികാരമാണ് അന്വേഷണ സംഘം ഇപ്പോൾ തെരയുന്നത്.

എന്നാൽ ഇതിനിടെ മഠത്തിലെ അന്തേവാസികളിൽ നിന്നും മറ്റൊരു വിവരം പൊലീസിനു ലഭിച്ചു. രണ്ടു വർഷം മുൻപ് മഠത്തിലെ 20ആം നമ്പർ മുറിയിൽ കണ്ടെത്തിയ രക്ത കറയുടെ വിവരങ്ങളാണ് ഇതിൽ പ്രധാനം. പ്രവേശനം നിഷേധിക്കപ്പെട്ടിട്ടും അടിയന്തിര സാഹചര്യത്തിൽ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് മുറിയിൽ കട്ട പിടിച്ച രക്തം കണ്ടത്. ദൈവീക സാനിധ്യമുള്ള മഠത്തിൽ അരുതാത്തതൊന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിൽ മഠത്തിലെ മദർ സുപ്പീരിയരോട് ഇവർ വിവരം ധരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്ന മട്ടിലായിരുന്നു സുപ്പീരിയരുടെ പിന്നീടുള്ള സംസാരം. ആരുമറിയാതെ എത്രയോ രക്ത കറകൾ മുറിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കാമെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്.

മഠങ്ങളിലേ കന്യാസ്ത്രീമാർക്ക് ഒരുപാട് രഹസ്യങ്ങൾ വീട്ടുകാരുമായി പങ്കുവയ്ക്കാനുണ്ട്. പലരും എല്ലാം നിശബ്ദമായി സഹിക്കുന്നു. പുറത്തുവരുന്നത് ഉള്ളിൽ നടക്കുന്ന ചൂഷണങ്ങളുടെ നൂറിൽ ഒന്നുപോലും ഇല്ലെന്നും ഉള്ളിൽ തന്നെയുള്ളവർ പങ്കുവയ്ക്കുന്നു. പുരുഷ മേധാവിത്വത്തിന്റെ കൈയേറ്റങ്ങൾക്ക് ഇരയാകുന്നവർ..കന്യാസ്ത്രീമാർ തമ്മിൽ നടത്തുന്ന അധാർമികവും, മറ്റ് രീതിയിലുള്ളതുമായ ചൂഷണങ്ങൾ..ഒന്നും പുറത്തുവരുന്നില്ല. പുറത്തുവന്നാൽ അത്തരക്കാർ മഠത്തിനും വെളിയിൽ ആകും. അവരിൽ സ്വഭാവ ദൂഷ്യം ആരോപിച്ച് തന്നെ പുറത്താക്കിയ സംഭവം ഉണ്ട്. ഒരു സ്ത്രീയുടെ ചുറുപ്രായം എല്ലാം കഴിഞ്ഞ് ജീവിതത്തിന്റെ മധ്യാഹ്ന്ന സമയത്ത് മഠത്തിൽ നിന്നും പുറത്തുവന്നാൽ അവരേ ആരു സംരക്ഷിക്കും. മാതാപിതാക്കൾ മരിച്ചിരിക്കും. സമൂഹവും, വിശ്വാസികളും അവഞ്ജയോടെ നോക്കും. കിടക്കാൻ ഇടം പോലും ഉണ്ടാകാത്ത അരക്ഷിതാവസ്ഥയിൽ ശേഷ കാലം തീ തിന്ന് അവർ മഠങ്ങളിൽ തന്നെ കഴ്യേണ്ടിവരുന്നു. സിസ്റ്റർ ജസ്നിയുടേയും മേരി ചാണ്ടിയുടേയും ധയ്ര്യം എല്ലാവർക്കും ഇല്ലല്ലോ..

Top