Kerala Top one news

ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് കടക്കാൻ സാധ്യത: രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പ്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറുന്നു. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ബന്ധങ്ങളുള്ള ബിഷപ്പ് രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാൽ വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് അന്വേഷണ സംഘം കത്ത് നൽകി. കുരുക്ക് മുറുകിയതോടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.

ഇതു വരെയുള്ള അന്വേഷണ പുരോഗതി വൈക്കം ഡിവൈഎസ്പി ഇന്ന് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കും. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ജലന്ധറിലേക്ക് പോകുന്ന കാര്യം തീരുമാനിക്കുക. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പൊലീസീന്‍റെ സഹായം തേടുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിൽ ഉന്നത തലത്തിൽ ബിഷപ്പിന് സ്വാധീനം ഉള്ളതിനാൽ കരുതലോടെയാണ് പൊലീസ് നീക്കം.

ഇതു വരെയുള്ള അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് കന്യാസ്ത്രീയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം . കൂടുതൽ തെളിവുകൾ അടങ്ങുന്ന കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

പരാതിയിൽ പറയുന്ന ദിവസങ്ങളിൽ കുറവിലങ്ങാടിനു പുറമെയുള്ള സ്ഥലങ്ങളിൽ ബിഷപ്പ് താമസിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി ജലന്ധർ രൂപതക്ക് കീഴിലുള്ള കണ്ണൂരിലെ മഠത്തിലെത്തി തെളിവെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം തനിക്കെതിരെ നടന്ന പീഡനങ്ങൾ കന്യാസ്ത്രീ അറിയിക്കാൻ വൈകിയെന്ന സഭയുടെ വാദങ്ങൾ പൊളിയുകയാണ്. പീഡന വിവരം ചൂണ്ടിക്കാട്ടി മൂന്ന് തവണയാണ് കന്യാസ്ത്രീ വത്തിക്കാന് പരാതി നൽകിയത്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂൺ 22ന് നൽകിയ പരാതിയിൽ സഭയിൽ നിന്നും നീതി കിട്ടാത്തതിനാൽ നിയമ നടപടിക്ക് താൻ ഒരുങ്ങുകയാണെന്നും കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. താൻ നൽകിയ പരാതിയിൽ ഒരു നടപടിയും വത്തിക്കാൻ സ്വീകരിച്ചില്ലെന്ന ആക്ഷേപവും കന്യാസ്ത്രീ കത്തിൽ ഉന്നയിച്ചിട്ടുണ്ട്.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന. പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശിക പോലീസിന്റെ സഹായം തേടുന്നത്.

കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇത് കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് കുറവിലങ്ങാടിന് പുറത്ത് താമസിച്ചിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും. ഇതിന്റെ ഭാഗമായി ജലന്ധര്‍ രൂപതയുടെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മഠത്തിലെത്തി തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം തയാറെടുക്കുന്നുണ്ട്.

Related posts

പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു

പ്രായപൂര്‍ത്തിയാകാതെ പ്രസവിച്ച കുട്ടി മരിച്ചു, ചികിത്സാപ്പിഴവെന്നു ബന്ധുക്കള്‍

പിണറായി കൂട്ടക്കൊലക്കേസില്‍ മറ്റൊരാളുടെ പങ്ക് സൂചിപ്പിച്ച് സൗമ്യയുടെ ഡയറിക്കുറിപ്പ്

പമ്പ,ആനത്തോട് ഡാമുകൾ തുറന്നു, പമ്പാ തീരത്ത് വെള്ള പൊക്കം

subeditor

ബാബരി മസ്ജിദ് പൊളിച്ചുകളയാന്‍ ഇ.എം.എസ് ആവശ്യപ്പെട്ടോ? ചാനല്‍ചര്‍ച്ചയില്‍ സംഘപരിവാര്‍ പ്രചരണം ഏറ്റുപിടിച്ച അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയ്ക്കു മുമ്പില്‍ വസ്തുതകള്‍ നിരത്തി ഷാനി പ്രഭാകരന്‍

സഹകരണ ബാങ്കുകൾ ഇന്നു പ്രവർത്തിക്കില്ല

subeditor

ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച് സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ എത്തിച്ചത് വിവാദത്തില്‍

നടിയെ ആക്രമിച്ച കേസില്‍ ആദ്യം പിടിയിലായ പ്രതി ജയിലിനകത്തിരിക്കുന്ന ചിത്രം മാധ്യമങ്ങളില്‍: രണ്ട് വാര്‍ഡര്‍മാരെ സ്ഥലംമാറ്റി

കെ.എസ്.ആര്‍.ടി.സി ബസുകളുടെ പ്രേതബാധ അകറ്റാന്‍ ജീവനക്കാരുടെ പൂജ

subeditor

ദിലീപ് അതീവ ജാഗ്രതയോടെ നീക്കങ്ങള്‍ നടത്തിയെങ്കിലും അറസ്റ്റിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും

ഭീകരവാദ പ്രവര്‍ത്തനത്തിനായി മലയാളികളെ കടത്തത്തുന്നതിനായി പത്തുവര്‍ഷം മുന്‍പ് തന്നെ കേരളത്തില്‍ വന്നതായി റിസ്വാന്റെ വെളിപ്പെടുത്തല്‍

subeditor

എടപ്പാള്‍ തീയറ്റര്‍ പീഡനം: പൊലീസുകാരുടെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി

നിപ്പ വൈറസ്; കിണറ്റില്‍ കണ്ടത് ഷഡ്പദങ്ങളെ കഴിക്കുന്ന വവ്വാലുകള്‍; ഇവയില്‍ വൈറസ് കാണാറില്ലെന്ന് കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍

ഗട്ടറില്‍ വീണാല്‍ പോര തെറിയും കേള്‍ക്കണം തല്ലുംകൊള്ളണം മഞ്ചേരിയിലെ യാത്രക്കാരുടെ വിധി

18-ാം വയസില്‍ വിവാഹിതയായി, രാത്രി ഭര്‍ത്താവ് എന്തോ പറഞ്ഞതോടെ യുവതി ജീവനൊടുക്കി, നിലമ്പൂരിലെ 21കാരിയുടെ മരണത്തില്‍ ദുരൂഹത

subeditor10

ലാവലിൻ കേസിൽ പിന്നെയും പിണറായി പെട്ടു, സുപ്രീം കോടതി നോട്ടീസ്

subeditor

തൊണ്ടിവസ്തുക്കൾ റെഡി,5സാക്ഷികൾ, ഡിജിറ്റൽ രേഖകൾ, കുറ്റപത്രത്തിൽ തെളിവിന്റെ കൂമ്പാരം

subeditor

ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതെന്ന് കോടിയേരി ബാലകൃഷ്ണന്റെ കാല് പിടിച്ച് ഞങ്ങള്‍ പറഞ്ഞിരുന്നു.രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്