Opinion Top one news Uncategorized

തൊപ്പിയില്ലാത്ത മെത്രാനായിരിക്കും തൊപ്പിയുള്ള മെത്രാനേക്കാൾ ശക്തി, കന്യാസ്ത്രീയേ ഭീഷണിപ്പെടുത്തി വൈദീകർ

കോട്ടയം: ബലാൽസംഗത്തിന്‌ ഇരയായ കന്യാസ്ത്രീയേ ഭീഷണിപ്പെടുത്തി ഒരു കൂട്ടം വൈദീകരും കന്യാസ്ത്രീകളും. കേസ് പിൻ വലിച്ചാൽ അമ്പരപ്പിക്കുന്ന സമ്മാനങ്ങൾ നല്കാമെന്നും കുടുംബത്തേ പോലും ദത്തെടുക്കാമെന്നും മോഹന വാഗ്ദാനങ്ങൾ. വാഗ്ദാനങ്ങളിൽ വീഴാതിരുന്നതിനേ തുടർന്ന് വൈദീകരും കന്യാസ്ത്രീകളുടെ ഒരു കൂട്ടവും ഭീഷണി പുറത്തെടുത്തു. ഫ്രാങ്കോ മെത്രാനേ അറിയില്ലെന്നും വത്തിക്കാനിലടക്കം പിടിയുണ്ടെന്നും തൊപ്പിയില്ലാത്ത മെത്രാൻ തൊപ്പിയുള്ളതിനേക്കാൾ ശക്തി ഉള്ളവൻ ആയിരിക്കും എന്നും ഇരയായ കന്യാസ്ത്രീയേ അറിയിച്ചു. ഫ്രങ്കോയേ വത്തിക്കാൻ പോലും തൊടില്ലെന്നും ഏറിയാൽ കുറച്ച് നാൾ നിരീക്ഷണത്തിൽ നിർത്തുകയേ ഉള്ളു. എന്നാലും പരാതിയുമായി മുന്നോട്ട് പോകുന്ന് നിനക്ക് ഏല്ക്കേണ്ടിവരുന്നത് ദുരിതങ്ങൾ ആകുമെന്നും നീ ലാറ്റിൻ സഭയേയും കത്തോലിക്കരേയും മുഴുവൻ അപമാനിക്കുന്നു എന്നും കന്യാസ്ത്രീയേ ഭീഷണിപ്പെടുത്തുന്ന സംഘം അവരോട് പറഞ്ഞു.

ജലന്ധറിൽ നിന്നും ഒരു സംഘം വൈദീകരും കന്യാസ്ത്രീകളും കുറവിലങ്ങാട് ക്യാമ്പ് ചെയ്താണ്‌ ഭീഷണി പ്രയോഗവും മാനസീകമായി ഇരയേ തകർക്കലും. കന്യാസ്ത്രീയുടെ കുറവിലങ്ങാട്ട് മഠത്തിൽ ചാരന്മാരേ മുക്കിലും മൂലയിലും ഫ്രാങ്കോ നിർത്തിയിരിക്കുകയാണ്‌. ഫ്രാങ്കോ പിതാവിന്റെ ചിത്രങ്ങൾ വയ്ച്ച് മാധ്യമങ്ങൾ വേട്ടയാടുന്നതുപോലെ കന്യാസ്ത്രീയുടെ ചിത്രം പ്രാർഥനാ ഗ്രൂപ്പിലും വാടസപ്പിലും ഇറക്കും എന്നും മറ്റൊരു ഭീഷണി. 13 തവണ മത മേലധ്യക്ഷന്റെ ബലാൽസംഗത്തിനിരയായ ഇരകൂടിയായ കന്യാസ്ത്രീക്ക് ആവശ്യമായ നിയമ പരിരക്ഷയോ സഹായമോ ലഭിക്കുന്നില്ല. വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും മഠത്തിൽ ഇടപെടണം എന്നും, കാര്യങ്ങൾ നിരീക്ഷിക്കണം എന്നും ആവശ്യം ഉയരുന്നു. മഠത്തിൽ നിയമ വിരുദ്ധമായി എത്തുന്ന സന്ദർസകരേ വിലക്കണം. മറ്റ് വൈദീകരും, കന്യാസ്ത്രീകളും ഇരയോട് സംസാരിക്കുന്നത് ഒഴിവാക്കുകയോ താക്കീത് നല്കുകയോ ചെയ്യണം എന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

കന്യാസ്ത്രീ പരാതി നല്‍കി രണ്ടാഴ്ചയായിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന ആരോപണം ശക്തമാണ്. തനിക്കുണ്ടായ ദുരനുഭവം കന്യാസ്ത്രീ ഇടവകവികാരിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒത്തുതീര്‍പ്പിനായി ബിഷപ്പിന്റെ സന്തതസഹചാരിയായ െവെദികനുമായി ബന്ധപ്പെട്ടു. ഈ വികാരിയുടെ മൊഴി കന്യാസ്ത്രീക്ക് അനുകൂലമാണ്‌.

ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം .ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രാലയത്തിന് അന്വേഷണസംഘം കത്തയയ്ക്കുകും ചെയ്തിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയയുന്നതിന് മുമ്പ് എല്ലാ തെളിവുകളൂം ശേഖരിക്കാനാണ് നീക്കം. പഞ്ചാബ് പോലീസുമായി ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍.
ബിഷപ്പ് വത്തിക്കാനിലേക്ക് മുങ്ങുമെന്ന സംശയത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കാനാണ് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിരിക്കുന്നത്. പഞ്ചാബ് പോലീസുമായി സഹകരിച്ചാകും നടപടി. സംഘം ഇന്ന് അന്വേഷണ പുരോഗതി എസ്പിയെ അറിയിക്കും.

അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രി അമേരിക്കയിൽ ആയതിനാൽ

പിണറായി വിജയൻ എത്തി ഡി.ജി.പി കൂടികാഴ്ച്ചയും നടത്തി കഴിഞ്ഞാലേ ബിഷപ്പിനേ കാണാൻ  പോലീസ് പോകൂ. മത നേതാവും കത്തോലിക്കാ സഭ ആയതിനാലും പോലീസ് തിടുക്കത്തിലും തനിച്ചും ഒന്നും തീരുമാനിക്കുന്നില്ല.മുഖ്യമന്ത്രി വരണം. സി.പി.എം പാർട്ടിക്ക് പോലും തീരുമാനം പറയാൻ പറ്റുന്നില്ല. വരുന്ന തിരഞ്ഞെടുപ്പും.. എല്ലാം കണക്ക് കൂട്ടിയാകും ബിഷപ്പിന്റെ കേസ് കഠിനം ആക്കണോ മയപ്പെടുത്തണോ എന്ന് തീരുമാനിക്കുക. അമേരിക്കയിലുള്ള മുഖ്യമന്ത്രി വരുന്നതിനു മുൻപ് വരെ സമയം ഉണ്ട്. അതിനുള്ളിൽ സഭക്കുള്ളിൽ വിഷയം തീർക്കാനും കന്യാസ്ത്രീയേ വിരട്ടി മാറ്റാനും വൻ നീക്കമാണ്‌ നടക്കുന്നത്

Related posts

സമാജ്‌വാദി പാർട്ടി പിളരുന്നു, അഖിലേഷ് യാദവിനെയും രാംഗോപാൽ യാദവിനെയും പുറത്താക്കി

subeditor

ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇന്ന് ശബരിമലയിലേക്ക്

subeditor10

ഇന്തോനേഷ്യയിൽ പതിനഞ്ചുപേരുമായി പോയ വിമാനം കാണാതായി

subeditor

കുവൈത്ത് വിമാനതാവളത്തില്‍ ഹോമിയോ മരുന്നു മയക്കു മരുന്നായി മാറി ; പിടിയിലായ മലയാളി 13 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായി

subeditor

നടിയുടെ കേസിൽ ഇന്ന് അന്വേഷണ സംഘത്തിന്റെ നിർണ്ണായകമായ യോഗം

subeditor

സെന്‍റ് സ്റ്റീഫന്‍സ് കോളജിലെ കെമിസ്ട്രി അധ്യാപകനായ സതീഷ് കുമാറിനെതിരെ ലൈംഗിക പീഡന പരാതി.

subeditor

പശ്ചിമേഷ്യയിൽ ആദ്യമായി ഫ്ലെക്സിബിൾ വർക്ക് പെർമിറ്റ് വരുന്നു; ഫ്ളെക്സിബ്ള്‍ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം

subeditor

പാർവതിക്ക് മാത്രം എന്താ കൊമ്പുണ്ടോ? മമ്മൂക്കാ എന്ന് എല്ലാവരും വിളിക്കുമ്പോൾ ഇവർക്ക് വെറും മമ്മുട്ടി

special correspondent

ഇത് എല്ലാ വൈദീകർക്കും മുന്നറിയിപ്പ്! 16കാരിയേ ഗർഭിണിയാക്കിയ ഫാ.റോബിന്റെ പള്ളിമേടയിയിലെ രഹസ്യങ്ങളും നടന്നതും

subeditor

അൽവലീദ് ബിൻ കുമാരന്‍ പിഴ അടച്ചത്‌ 40,000 കോടി രൂപ ;എന്നിട്ടും സ്വാതന്ത്രമില്ലെന്ന് റിപ്പോര്‍ട്ട്‌ ,രാജ്യം വിട്ടുപോകുന്നടക്കമുള്ള കാര്യങ്ങൾക്ക് വിലക്കേർപ്പെടുത്തി

വാർത്താ സമ്മേളനം നടത്തിയ എസ്.ഡി.പി.ഐ നേതാക്കളേ അറസ്റ്റ് ചെയ്തു

subeditor

18 ദിവസം കൊണ്ട് നൂറ് കോടി തട്ടി, വല വിരിച്ച് ബിറ്റ്‌കോയിന്‍

തേർ തെളിക്കുന്നത് കണ്ണൂരിന്റെ കരുത്ത്; എല്ലാം കണ്ണൂരുകാരിൽ ഭദ്രം;

subeditor

ഹിന്ദു സ്ത്രീകളേ കൂടെ കിടത്തി ലൈംഗീകതക്ക് ക്ഷണിച്ച തരികിട സാബു ജിഹാദി- ഹിന്ദു ഹെല്പ് ലൈൻ ആഞ്ഞടിക്കുന്നു

subeditor

മലയാളി നടത്തുന്ന റസ്റ്റോറന്റില്‍ മരിച്ചവരുടെയൊപ്പം ഭക്ഷണം കഴിയ്ക്കാം

subeditor

ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ മലയാളി ചോദ്യം ചെയ്യലില്‍ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍

subeditor

ഗവ:പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ അപമാനിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന് പൊലീസ്

subeditor

ഐജി മനോജ് എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം

pravasishabdam news