രാഷ്ട്രീയ രക്തസാക്ഷികൾ കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവർ, മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം വിവാദത്തിൽ

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. രക്തസാക്ഷികളെപ്പറ്റി വിവാദ പരാമർശം നടത്തിയതിൽ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് തെന്നിവീണു മരിച്ചവരാണെന്നും പാംപ്ലാനി പ്രസം​ഗിച്ചു. കണ്ണൂരിൽ നടന്ന കെ സി വൈ എം യുവജന ദിനാഘോഷ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അപ്പോസ്തലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിന് വേണ്ടിയായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അങ്ങനെയല്ലെന്നുമാണ് അദ്ദേഹം പ്രസം​ഗത്തിലൂടെ സമർത്ഥിക്കാൻ ശ്രമിച്ചത്. കൂടാതെ യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായെന്നും, അതുകൊണ്ടാണ് പ്ലസ്ടു കഴിഞ്ഞ ഉടൻ യുവതീ യുവാക്കൾ വിദേശത്തേയ്ക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Loading...

റബറിന് വില വര്‍ധിപ്പിച്ചാല്‍ കേരളത്തില്‍ ബിജെപിക്ക് എം പിമാരില്ലായെന്ന കുറവ് മലയോര കര്‍ഷകര്‍ പരിഹരിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി മുമ്പ് പറഞ്ഞിരുന്നു.