കൊച്ചി: സീറോ മലബാർ സഭയിലേ സീക്രട്ടുകൾ ലീക്കിങ്ങ് തുടരുന്നു. എറണാകുളം സഹായ മെത്രാനും ഭൂമിയിടപാടിൽ കർദിനാളിനെതിരേ നിലകൊള്ളുന്നതുമായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെതിരേ രേഖകൾ ചോർന്നു. കാനഡയിൽ നിന്നും കോടികണക്കിനു രൂപയുടെ ഫണ്ടുകൾ കൈപറ്റിയ രേഖകളാണ് പ്രവാസി ശബ്ദത്തിനു ലഭിച്ചത്. എടയന്ത്രത്തിന്റെ കാനഡ വിവാദത്തിൽ തളച്ചിട്ട് ഭൂമി കുംഭ കോണത്തിൽ നിന്നും രക്ഷപെടാൻ കാലും കൈയ്യും ഇട്ട് അടിച്ച് തുഴയുകയാണ് കർദിനാൾ മാർ ആലഞ്ചേരി എന്നു വേണം കരുതാൻ. ഇന്നലെ ബിഷപ്പും ക ന്യാസ്ത്രീയും ആയുള്ള ലൈംഗീക ചുവയുള്ള സംഭാഷണം പുറത്തുവിടും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിവരം അറിഞ്ഞ് പ്രമുഖ സ്കൂൾ തലപത്തിരിക്കുന്ന കന്യാസ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കുകയും, കാരണക്കാർ ആരെന്ന് എഴുതി വയ്ച്ചായിരിക്കും മരിക്കുക എന്നും ബന്ധപ്പെട്ടവരേ അറിയിച്ചതോടെ അതിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്നാണ് കാനഡയിൽനിന്നും കേരളത്തിൽ വന്ന ഫണ്ട് കണക്കുകൾ പുറത്താക്കിയത്./പ്രകാശൻ പുതിയേരി/ എക്സ്ക്ളൂസീവ് റിപോർട്ട്/പ്രവാസി ശബ്ദം
ഈ കണക്കുകൾക്ക് എടയന്ത്രത്ത് സമാധാനം പറഞ്ഞേ തിരൂ. കണക്കുകൾ എല്ലാം കണക്കുകൾ കൊണ്ട് മാത്രമേ നേരിടാനാകൂ. ഇത് സത്യ വിരുദ്ധം ആണെകിൽ കൂടി എടയന്ത്രത്ത് പിതാവ് ആയതും വെളിപ്പെടുത്തിയേ തീരൂ. കനേഡിയന്‍ ഫണ്ടില്‍ തിരുമറി നടന്നു എന്ന ആരോപണം . മെത്രാന്‍ ആകുന്നതിനു മുന്‍പ് എടയന്ത്രത്ത് പതിമൂന്നു വര്‍ഷത്തോളം കാനഡയില്‍ ഈ പദ്ധധിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയായിരുന്നു
ഫണ്ട് വരുന്നത് സേവ് ഫാമിലിക്കാണ്. സേവ് ഫാമിലി എന്നാൽ കേരളത്തിലേ കുടുബങ്ങളേ കാനഡയിലേ ആരെങ്കിലും സ്പോൺസർ ചെയ്യുന്ന സംരഭം. ഇതിനായി പണം നല്കുന്നത് സേവ് ഫാമിലി എന്ന ചാരിറ്റിയിലേക്ക്. ഇതിന്റെ തലപത്ത് എടയന്ത്രത്തും. ഇതിന്റെ വിനയോഗം സംബന്ധിച്ച് ഏറണാകുളത്തുള്ള ചില വൈദികരോട് അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് പോലും അറിയില്ല എന്നാണ് പറഞ്ഞത് . കാനഡയില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം പ്രതിവര്‍ഷം ശരാശരി നാലരലക്ഷം കനേഡിയന്‍ ഡോളര്‍ ലഭിക്കുന്നു. കഴിഞ്ഞ 10വർഷത്തേ കണക്കുകൾ നോക്കിയാൽ ഈ പദ്ധതിയിൽ വന്നത് ശത കോടികൾ. ഇത് എവിടെ വിനയോഗിച്ചു?..ആർക്ക് നല്കി. വളർന്നതും തടിച്ചു കൊഴുത്തതൂം മെത്രാന്മാരുടെ ബന്ധുക്കളും ആശ്രിതരും അത്രേ. ഈ ഫണ്ടിന്റെ വിനയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ വിവാദമായത് , സുതാര്യതക്ക് വേണ്ടി മുറവിളി കൂട്ടുന്നവര്‍ ദയവായി ഇതില്‍ വ്യെക്തത വരുത്തി വിശ്വാസികളുടെ സംശയം ദൂരികരിക്കണം എന്നാണ് ആവശ്യം.
കർദിനാൾ കോടികൾ അടിച്ചുമാറ്റി എന്നരോപിക്കുന്നവർക്ക് വൻ തിരിച്ചടിയാണ് പുതിയ ആരോപണം. കർദ്ദിനാൾ മാത്രമല്ല എല്ലാവരും ചെയ്യുന്നത് ഒന്നു തന്നെയെന്നാണ് ഈ വെളിപ്പെടുത്തലുകളിൽ നിന്നും പുറത്തേക്ക് വരുന്നത്. നൂറുകണക്കിന് കോടികളുടെ വൻ സാമ്പത്തികൈടപാടുകളാണ് ആണ് കേരളത്തിലേ വിവിധ രൂപതകളിൽ ഒരോ വർഷവും നടക്കുന്നത്. കാനഡ ഫണ്ട് വരുന്നതിന്റെ രേഖകൾ ഇങ്ങിനെ…